ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി ഔദ്യോഗികമായി അംഗീകരിച്ചു

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി ഔദ്യോഗികമായി അംഗീകരിച്ചു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തീരുമാനത്തിന് 14 ദിവസത്തിന് ശേഷമാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസം ചെന്നൈ നഗരത്തിലെ ഗ്രീന്‍വേസ് റോഡിലെ ഔദ്യോഗിക ബംഗ്ലാവ് തഹില്‍ രമണി ഒഴിഞ്ഞിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനം നേരത്തേ വിട്ടു കൊടുത്തിരുന്നു.
മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള കൊളീജിയം തീരുമാനത്തില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ ആറിനാണ് തഹില്‍ രമണി രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്.
മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി വിനീത് കോത്താരിക്ക് ചീഫ് ജസ്റ്റിസിന്റെ താല്‍കാലിക ചുമതല.
https://www.facebook.com/Malayalivartha


























