Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു ; പെൺകുട്ടിയുമായി ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ്‌ ; തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുമെന്ന് അന്വേഷണ സംഘം

21 SEPTEMBER 2019 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പീഡനകേസിൽ ആരോപണ വിധേയനായ മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു. വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയതായി ചിന്മയാനന്ദ്‌ ഇതുവരെ അന്വേഷകർക്ക് മുന്നിൽ സമ്മതിച്ചിട്ടില്ല. അത് കൊണ്ട് തന്നെ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നത് ഇപ്പോൾ യു.പിയില്‍ പീഡനത്തിനിരയായ നിയമവിദ്യാര്‍ഥിനിയുമായി അറസ്‌റ്റിലായ സ്വാമി ചിന്മയാനന്ദ്‌ ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ്‌ കണ്ടെത്തിയിരിക്കുന്നു. തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ നിയമ വിദ്യാത്ഥിനി രംഗത്ത് എത്തിയ കേസിലെ തുടര്‍ സംഭവങ്ങള്‍ വലിയ നാടകീയതിയിലേക്കാണ് പോകുന്നത്. ഈയൊരു ഘട്ടത്തിലാണ് പെൺകുട്ടിയുമായി ഈ വര്‍ഷം ജനുവരി ഒന്നിനു ശേഷം ചിന്മയാനന്ദും പെണ്‍കുട്ടിയും തമ്മില്‍ ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണു പോലീസ്‌ വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി സ്വാമിയുടെ ഫോണ്‍ പോലീസ്‌ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയിലേക്ക്‌ അയച്ചിരിക്കുകയാണ്. എന്നാൽ പെണ്‍കുട്ടിയില്‍ നിന്നു സന്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യം ചിന്മയാനന്ദ്‌ നിഷേധിക്കുന്നില്ല. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിച്ച ശാന്ത്‌ സമാജിലെ ഉന്നതനായ ഒരു നേതാവ്‌ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്ന് ആ പെൺകുട്ടി പറഞ്ഞു കഴിഞ്ഞതിന് ശേഷം അവളെ കാണാതാവുകയായിരുന്നു. പക്ഷേ പോലീസ് മറ്റെന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് പെൺകുട്ടിയെ കണ്ടെത്തി. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സ്വാമി ചിന്മയാന്ദ്‌ നല്‍കിയ പരാതിയില്‍ മൂന്നു പേരെ പോലീസ്‌ പിടികൂടി. സഞ്‌ജയ്‌ സിങ്‌, സച്ചിന്‍ സിങ്‌, വിക്രം എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ചിന്മയാനന്ദിനെതിരേ പരാതി നല്‍കിയ വിദ്യാര്‍ഥിനിക്കെതിരേയും പരാതി ഉയർന്നിട്ടുണ്ട്. അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട്‌ അറസ്‌റ്റിലായവര്‍ ചിന്മയാനന്ദിനു സന്ദേശം അയച്ചിരുന്നെന്നും പോലീസ്‌ പറയുന്നുണ്ട്. അന്വേഷണത്തിൽ വിദ്യാര്‍ഥിനിയും സഞ്‌ജയ്‌ സിങ്ങും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞു. സഞ്‌ജയിന്റെ ഫോണ്‍ പിടിച്ചെടുത്ത്‌ പരിശോധനയ്‌ക്ക്‌ അയയ്‌ക്കുവാനാണ് പോലീസ്‌ നീക്കം.

എന്നാൽ സ്വാമി ചിന്മയാനന്ദ് ഉയർത്തുന്ന ഈ പരാതി ഏറെ സംശയം ഉയർത്തുന്നു.  നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിച്ച ശാന്ത്‌ സമാജിലെ ഉന്നതനായ ഒരു നേതാവ്‌ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നു ആരുടെയും പേരു എടുത്ത് പറയാതെ പെണ്‍കുട്ടി പറഞ്ഞു. ദൃശ്യം അപ്‌ലോഡ്‌ ചെയ്‌തതിനു കഴിഞ്ഞയുടൻ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആവുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്‌തെന്ന്‌ മാതാപിതാക്കള്‍ പരാതിയുമായി വന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണാതായി ഒട്ടും വൈകാതെ തന്നെ ചിന്മയാനന്ദിന്റെ അഭിഭാഷകന്‍ പണം തട്ടല്‍ ആരോപിച്ചു പരാതിയുമായി രംഗത്ത് വരുന്നു.

ഓഗസ്‌റ്റ്‌ 30 നായിരുന്നു ഈ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ലക്‌നൗ കോളജ്‌ മാനേജ്‌മെന്റിലെ ഉന്നതര്‍ തന്നെ ചൂഷണം ചെയ്യുന്നുവെന്ന്‌ ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്ന പെണ്‍കുട്ടിയെ പിന്നാലെ കാണാതായി . നിയമ കോളജിലെ വിദ്യാര്‍ഥി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വിഡിയോ സന്ദേശം അയച്ചത്‌. പെന്‍ഡ്രൈവിലായി സൂക്ഷിച്ചിരുന്ന 43 വീഡിയോകള്‍ അടക്കം ഒട്ടേറെ തെളിവുകള്‍ പെണ്‍കുട്ടി സമര്‍പ്പിച്ചതോടെയാണ് അന്വേഷണ സംഘം അറസ്റ്റിന് തയ്യാറായത്. സ്വാമി ചിന്മയാനന്ദ തന്റെ നഗ്നത പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതി ആരോപിച്ചത്. പിന്നീട് തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച്‌ ചിന്മയാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു യുവതി പറഞ്ഞത്.


മാത്രമല്ല പെൺക്കുട്ടിയുടെ മാതാപിതാക്കളും പരാതിയുമായി വന്നു. കോളജ്‌ മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആയ സ്വാമി ചിന്മയാനന്ദ്‌ ക്യാമ്പസിലെ ഹോസ്‌റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്‌ പിതാവും പരാതി നൽകി. വീഡിയോകള്‍ അടക്കം ഒട്ടേറെ തെളിവുകള്‍ സമർപ്പിച്ചതിന് പിന്നാലെയാണ് സ്വാമി ചിന്മയാനന്ദിനെതിരെ ഷാജഹാന്‍പൂര്‍ െപാലീസ്‌ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌യ്യുകയും തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്യുകയും ചെയ്തത് . എന്നാൽ ആറു ദിവസങ്ങള്‍ക്കു ശേഷം സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനു മുൻപ് പെൺകുട്ടിയെ രാജസ്‌ഥാനില്‍ കണ്ടെത്തുകയും ചെയ്തു.എന്നാൽ പോലീസ് ഭാഷ്യം ഇങ്ങനെയായിരുന്നു പെണ്‍കുട്ടി സ്വാമി ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തിയെന്നും അതു കൊണ്ട് കേസെടുക്കുന്നുവെന്നും പൊലീസ്‌ പറഞ്ഞു.സ്വാമി വലിയ സ്വാധീനവും ഉന്നതന്മാരുമായി ബന്ധവും ഉള്ള വ്യക്തിയാണ്.അത് കൊണ്ട് പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയാണെന്നും ചിന്മയാനന്ദയ്‌ക്കെതിരെയുള്ള തെളിവുകള്‍ കൈവശം ഉള്ളതിനാല്‍ തന്റെ കുടുംബത്തിന് സ്വാമിയില്‍ നിന്ന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞിരിക്കുന്നു. ഈ കേസിൽ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ഉന്നയിച്ച ഒരു ആശങ്കയുണ്ട് മറ്റൊരു ഉന്നാവ്‌ കേസായി ഇത് മാറുമോയെന്ന് വലിയ ആശങ്ക . 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (1 minute ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (31 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (57 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

Malayali Vartha Recommends