ഇനി മൊബൈൽ നമ്പർ പത്തക്കമല്ല! വരാൻ പോകുന്നത് പതിനൊന്നാക്ക നമ്പർ; ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്ബറുകള്‍ പതിമൂന്നും; ട്രായ് കൊണ്ട് വരാൻ പോകുന്നത് വൻ മാറ്റങ്ങൾ
മൊബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്ബരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്ബറുകള്‍ പതിമൂന്ന് അക്കമാക്കാനും ട്രായ് നിര്‍ദേശമുണ്ട്. 2050 ഓടെ രാജ്യത്ത് 260 കോടി അധികം മൊബൈല്‍ നമ്ബറുകള്‍ വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. ഇപ്പോള്‍ തുടരുന്ന പത്തക്ക നമ്ബര്‍ സംവിധാനം തുടര്‍ന്നാല്‍ ഇത് സാധ്യമാകില്ല. 260 കോടി അധികം മൊബൈല്‍ നമ്ബറുകള്‍ അസാധ്യമാവണമെങ്കില് നമ്ബരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനാണ് മൊബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുന്നത്. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനങ്ങളുടെ അഭിപ്രായം തേടി. ദിവസം തോറും മൊബൈല്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കാനുള്ള നടപടി.
https://www.facebook.com/Malayalivartha