Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇന്ത്യൻ നാവികസേന 1000 കോടി ചിലവില്‍ നിർമ്മിക്കുന്ന ഡ്രൈഡോക് പൂർത്തിയായി... നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ ഉള്‍ക്കൊള്ളുന്ന വലുപ്പമുള്ളതാണ് പൂർത്തിയായ ഡ്രൈഡോക്....ഡ്രൈഡോകിന്റെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ മാസം 28 നു നിര്‍വഹിക്കും...

21 SEPTEMBER 2019 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഇന്ത്യൻ നാവികസേന 1000 കോടി ചിലവില്‍ നിർമ്മിക്കുന്ന ഡ്രൈഡോക് പൂർത്തിയായി.. നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ ഉള്‍ക്കൊള്ളുന്ന വലുപ്പമുള്ളതാണ് പൂർത്തിയായ ഡ്രൈഡോക്.ഡ്രൈഡോകിന്റെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ മാസം 28 നു നിര്‍വഹിക്കും.

കപ്പലുകളുടെ അടിവശത്തോ ആ ഭാഗത്തുള്ള യന്ത്രസമുച്ച യങ്ങളിലോ ചോർച്ചയോ മറ്റു തകരാറുകളോ ഉണ്ടാകുമ്പോൾ അവയെ കരയിലേക്കു കയറ്റിവച്ച് സൗകര്യപൂർവം അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിനുള്ള ചട്ടക്കൂടിനെ മൊത്തത്തിൽ പറയുന്ന പേരാണ് ഡ്രൈഡോക്

നാവികസേനയുടെ കപ്പലുകളുടെ അറ്റകുറ്റ പണി, ഇന്ധനം നിറയ്ക്കല്‍, യന്ത്രസമുച്ചയങ്ങളിലെ ചോര്‍ച്ച, പായല്‍ നീക്കം ചെയ്യല്‍, ദ്രവിച്ചു തുടങ്ങുന്ന ലോഹഭാഗങ്ങള്‍ മാറ്റി പുതിയവ ഉറപ്പിക്കുക, പ്രൊപ്പെല്ലെര്‍, ഷാഫ്റ്റുകള്‍, റഡാറുകള്‍ എന്നിവയിലെ കേടുപാടുകള്‍ തീര്‍ക്കുക, ആവശ്യമെങ്കില്‍ അടിഭാഗത്തിന്റെ ആകൃതിക്ക് മാറ്റം വരുത്തുക തുടങ്ങി കപ്പലിന്റെ തകരാറുകള്‍ നീക്കുന്നതിനായി അത്യാധുനികതയോടെ നിര്‍മ്മിച്ചതാണ് പുതിയ ഡ്രൈഡോക്. 1000 കോടി രൂപ ചിലവാക്കി ഒന്‍പതു വര്‍ഷം കൊണ്ടാണ് ഡ്രൈഡോക് നിര്‍മ്മിച്ചത്.

വെള്ളത്തിലുള്ള കപ്പലുകളില്‍ അറ്റകുറ്റപണി നടത്താന്‍ ഡ്രൈഡോകിന് സാധിക്കാത്തതിനാൽ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് കപ്പലുകളെ ഡ്രൈഡോക്കിലേക്കെത്തിക്കുകയാണ് പതിവ്. നാവികസേനയുടെ ഏറ്റവും വലിയ ഡ്രൈഡോകിന്റെ അളവ് 281 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയും 17 മീറ്റര്‍ ആഴമുള്ളതുമാണ്. പ്രധാനമായും ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് വേണ്ടി മാത്രം രൂപ കല്‍പന ചെയ്തിട്ടുള്ളതാണ് ആധുനിക ഡ്രൈഡോക്. വിക്രമാദിത്യ ഇല്ലാത്തപ്പോള്‍ ഇതില്‍ രണ്ട് കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

ഇപ്പോൾ പൂർത്തിയാകുന്നത് കൂടാതെ നാവികസേനയ്ക്ക് മൂന്നു ഡ്രൈഡോക്കുകൾ കൂടിയുണ്ട് . ബോംബെ ഡോക്, ഡങ്കണ്‍ ഡോക്, ക്രൂയിസര്‍ ഗ്രേവിങ് ഡോക് എന്നിവയാണ് അവ .ഈ മൂന്നു ഡോക്കുകളും 1 50 വര്‍ഷം പഴക്കമുള്ളതാണ്.

ഡ്രൈഡോകിന്റെ നിര്‍മ്മാണത്തിന് നിരവധി വര്‍ഷത്തെ കഠിന പ്രയത്‌നത്തിനു പുറമെ 8000 മെട്രിക് ടണ്‍ സ്റ്റീലും ആവശ്യമാണെന്ന് നാവികസേന ഓഫീസര്‍ പറഞ്ഞു. സ്റ്റീല്‍ നേരെ നിവര്‍ത്തിയാല്‍ മുംബൈ മുതല്‍ ശ്രീനഗര്‍ വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 5 ലക്ഷം മെട്രിക് ടണ്‍ കോണ്‍ക്രീറ്റും ഇതിനാവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സിംഗപൂരിലെ നിര്‍മ്മാണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ഇത്തരം ഒരു ഡ്രൈ ഡോക് നിര്‍മ്മിക്കാന്‍ തീരുമാനമായത്. മൂന്നു ഭാഗത്തും കടലില്‍ ചുറ്റപ്പെട്ട നിലയിലാണ് ഇതിന്റെ രൂപ കല്പന. 200 ദശലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ആധുനിക ഡ്രൈഡോകിന് സാധിക്കും. അതായത് 80 ഒളിംപ്കസ് പൂളുകള്‍ ഒന്നിച്ചു ചേര്‍ത്താല്‍ ലഭിക്കുന്ന അത്രയും ജലം ഉള്‍ക്കൊള്ളാന്‍ ഡ്രൈ ഡോക്കിന് സാധിക്കും.

അതുപോലെ 1.5 മീറ്റര്‍ കട്ടിയുള്ള തറയ്ക്ക് 90,000 ടണ്‍ ഭാരം വരെ താങ്ങാനുള്ള കഴിവുണ്ട്. രണ്ടു വാല്‍വുകളാണ് ഇ തിനുള്ളത്. ആവശ്യനുസരണം വെള്ളം നിറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഓരോ 90 മിനുട്ടിനിടയ്ക്കും വാല്‍വിലൂടെ ജലം ഉള്ളിലേക്ക് നിറയും. അത്‌പോലെ മൂന്നു സെക്കന്‍ഡിനുള്ളില്‍ 10,000 ലിറ്റര്‍ ജലം ഒഴുക്കി വിടാനുള്ള എട്ട് വലിയ ഡിവേറ്ററിംഗ് പമ്പുകളും ഇതിലുണ്ട്.

ഡ്രൈഡോകിന്റെ ഫ്‌ളോര്‍ നിര്‍മ്മാണം എന്‍ജിനിയര്‍മാര്‍ക്ക് ഏറ്റവും വെല്ലു വിളി നിറഞ്ഞതായിരുന്നു . 300 മീറ്റര്‍ അടി വെളളത്തില്‍ നിന്നായിരുന്നു തറയുടെ പണി നടന്നത്. വെള്ളം നീക്കം ചെയ്യലായിരുന്നു ഏറ്റവും വലിയ പണി. രാത്രിയും പകലും നീണ്ട കഠിന പ്രയത്‌നമാണ് ആധുനിക ഡ്രൈഡോകിന്റെ പിന്നില്‍. അറ്റകുറ്റ പണികള്‍ക്ക് എത്ര സമയമെടുക്കും, സമയബന്ധിതമായി കപ്പലുകളെ വിടാനാകും എന്നൊക്കെ നാവിക സേനയ്ക്ക് നിയന്ത്രിക്കാനാകും.

മറ്റുള്ളവയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ആധുനിക ഡ്രൈഡോക്. ഡ്രൈഡോകിലെ റെയിലുകള്‍ കപ്പലിന്റെ എല്ലാ ഭാഗങ്ങളേയും എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ സഹായിക്കും. ഡ്രൈഡോക് പദ്ധതിയില്‍ ഡോക് മാസ്റ്റര്‍ കോംപ്‌ളക്‌സും, 400 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യവും ഉണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends