വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും ഒരു സ്‌ക്വാഡ്രണ്‍ ലീഡറുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരും പാരച്യൂട്ടുപയോഗിച്ച് പുറത്തു കടക്കുകയായിരുന്നു.
ഗ്വാളിയോര്‍ പരിശീലന ക്യാമ്ബില്‍ നിന്നും പതിവ് പരിശീലന പറക്കലിന് പോയ വിമാനമാണ് തകര്‍ന്നു വീണത്. രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2016 ന് ശേഷം ഇതുവരെ വ്യോമസേനയുടെ 27 പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണത്. എന്ജിന് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
https://www.facebook.com/Malayalivartha


























