വിധിയെഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്

ഡല്‍ഹിയില്‍ വിധിയെഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആര് വിജയിക്കുമെന്ന് ഡല്‍ഹി ജനതയ്ക്കു ഇപ്പോഴും പറയാറായിട്ടില്ല. ഇനി നിശബ്ദ പ്രചാരണം മാത്രമാണ് മൂന്ന് പാര്‍ട്ടികളുടെയും മുന്നിലുളളത്. വോട്ടര്‍മാരെ നാളെ ബൂത്തുകളില്‍ എത്തിക്കാനുള്ള ആവേശത്തിലാണ് ബിജെപിയും ആം ആദ്മി പ്രവര്‍ത്തകരും. നൂറ് ശതമാനവും വിജയിക്കുമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ആം ആദ്മിയ്ക്കും പ്രതീക്ഷയ്ക്കു കുറവൊന്നുമില്ല.
മോഡിയുടെ ജനപിന്തുണയും കിരണ്‍ ബേദിയുടെയും പ്രതിച്ഛായയും പെട്ടിയില്‍ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സാധാരണ ജനങ്ങള്‍ക്കിടയിലും ബിജെപിയുടെ സ്വാധീനം വോട്ടായി മാറുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. പ്രചാരണ പരിപാടിയില്‍ ഡല്‍ഹിയിലെ ഓരോ ജനങ്ങളെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നാണ് ബിജെപി കരുതുന്നതും. അഭിപ്രായ സര്‍വേ ഫലങ്ങളാണ് ആം ആദ്മി പാര്‍ട്ടിയ്ക്കു ഏറെ ആശ്വാസകരം. മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ബിജെപിയ്ക്കു വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിശ്വാസിക്കുന്നത്.
കള്ളവോട്ട് വീഴുമോ എന്നും വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കുമോ എന്നും ആം ആദ്മി ആശങ്കപ്പെടുന്നുണ്ട്.
മാഞ്ഞുപോയ തിളക്കം വീണ്ടും നേടിയെടുക്കാനുള്ള തന്ത്രപാടിലാണ് കോണ്‍ഗ്രസ്. അത് കൊണ്ട് തന്നെ അജയ് മാക്കനു കീഴിലാണ് കോണ്‍ഗ്രസിന്റെ മത്സരവും. ആം ആദ്മി പാര്‍ട്ടിയ്ക്കു ജനപിന്തുണ ഉണ്ടാകുമെന്നാണ് അരവിന്ദ് കെജ്രിവാളും സംഘവും പ്രതീക്ഷിക്കുന്നത്.
ആം ആദ്മി വീണ്ടും വിജയതിളക്കവുമായി തിരിച്ച് വരുമെന്ന് തന്നെയാണ് എഎപിയുടെ പ്രതീക്ഷ. കിരണ്‍ ബേദി മല്‍സരിക്കുന്ന കൃഷ്ണനഗറും അജയ് മാക്കന്‍ മല്‍സരിക്കുന്ന സദര്‍ ബസാറും മനീഷ് സിസോദിയ മല്‍സരിക്കുന്ന പട്പട്ഗഞ്ചും, കൃഷ്ണ തീര്‍ഥ് മല്‍സരിക്കുന്ന പട്ടേല്‍ നഗറുമെല്ലാം ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ്.
കോണ്‍ഗ്രസിന് ഈ പ്രവിശ്യവും തോല്‍വി തന്നെയാണോ കിട്ടാന്‍ പോകുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഭയക്കുന്നുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ വിജയിക്കുമെന്ന് പാര്‍ട്ടിക്കു പോലും വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ പ്രചാരണ രംഗത്ത് കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കോണ്‍ഗ്രസ് തുനിഞ്ഞിട്ടില്ല. അഭിപ്രായ വോട്ടെടുപ്പുകള്‍ ആം ആദ്മി പാര്‍ട്ടിക്കാണ് കൂടുതല്‍ സാധ്യത നല്‍കുന്നത്. എഴുപത് നിയമസഭ സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























