പരസ്യം നല്‍കിയതില്‍ ബിജെപിയ്‌ക്കെതിരെ എഎപി രംഗത്ത്: പരസ്യം നല്‍കിയത് ചട്ടലംഘനമാണെന്ന് എഎപി

ബിജെപി സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത്. ഡല്‍ഹിയിലെ വിവിധ ദിനപത്രങ്ങളുടെ മുന്‍ പേജില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍ എണ്ണിപ്പറഞ്ഞ് ബി.ജെ.പി നല്‍കിയ പരസ്യത്തിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.
നാളെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു എതിര്‍പ്പുമായി ആം ആദ്മി പ്രവര്‍ത്തകര്‍ മുന്നോട്ട് എത്തിയിരിക്കുന്നത്. ജനങ്ങളോട് ബി.ജെ.പിക്ക് വോട്ട് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് നല്‍കിയിരിക്കുന്ന പരസ്യം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് എ.എ.പി നേതാവ് അശുതോഷ് ആരോപിച്ചു.
ജനങ്ങളില്‍ നിന്നും നിമയവിരുദ്ധമായി വോട്ട് നേടാനുള്ള തന്ത്രമാണ് ഇതെന്നും ആം ആദ്മി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം ടി.വിയില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ എന്തിനാണ് ദിനപത്രങ്ങളുടെ മുന്‍പേജില്‍ ഇത് കൊടുത്തതെന്ന് അശുതോഷ് ചോദിച്ചു.
ഇങ്ങനെ ചെയ്യുന്നത് ജനങ്ങളുടെ മനസ് മാറ്റാനാണെന്ന് പറഞ്ഞ അശുതോഷ് വളരെ പണച്ചെലവുള്ള ഇത്തരത്തിലുള്ള പരസ്യങ്ങള്‍ക്കുള്ള ബി.ജെ.പിയുടെ ഫണ്ടിന്റെ ഉറവിടത്തേയും ട്വിറ്ററിലൂടെ ചോദ്യം ചെയ്തു. പരസ്യം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് പറയുന്നത് എ.എ.പിയുടെ അജ്ഞതയാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍. നരസിംഹ പറഞ്ഞു. വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ വേണ്ടിയാണ് എ.എ.പി ഇങ്ങനെ പറയുന്നത്. ബി.ജെ.പിയെപ്പറ്റി ജനങ്ങള്‍ അറിയണമെന്നുള്ള നല്ല കാര്യങ്ങളാണ് ആ പരസ്യത്തില്‍ ഉണ്ടായിരുന്നതെന്നും അതില്‍ യാതൊരു തരത്തിലുള്ള ചട്ട ലംഘനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏത് പാര്‍ട്ടിയെ ജനങ്ങള്‍ പിന്തുണയ്ക്കും എന്നത് കാത്തിരുന്നു തന്നെ കാണണം. വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയും ആം ആദ്മിയും. കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























