മാതാപിതാക്കള്‍ തമ്മിൽ പൊരിഞ്ഞ അടി ; ഭാര്യയെ വടി എടുത്ത് അടിച്ചു ; പക്ഷേ ബലിയായത് ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞ് ; മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഇങ്ങനെ

മാതാപിതാക്കള്‍ തമ്മിലുള്ള തർക്കത്തിൽ ബലിയായത് പിഞ്ചുകുഞ്ഞ് . കിഴക്കന്‍ ഡല്‍ഹിയിലെ കോണ്ട്ലിയിലാണ് മനഃസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. ദീപ്തി(29), സത്യജിത്(32) ദമ്ബതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തലയ്ക്ക് അടിയേറ്റ് തൽക്ഷണം മരിക്കുകയുണ്ടായി. ദമ്പതികള്‍ തമ്മിലുള്ള വഴക്കിനിടെ സത്യജിത് വടികൊണ്ട് ഭാര്യയെ അടിച്ചു. എന്നാൽ ആണിയുള്ള വടി കുഞ്ഞിന്റെ തലയില്‍ തട്ടിയാണ് കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കനായില്ല. ചൊവ്വാഴ്ച രാവിലെയോടെ കുഞ്ഞിന് ഛര്‍ദ്ദി തുടങ്ങി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സത്യജിത്ത് ഒളിവിലാണ്.
https://www.facebook.com/Malayalivartha























