മോദി-ഷി കൂടിക്കാഴ്ച ഇന്ന്.... പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച മഹാബലിപുരത്ത് നടക്കും, ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാന്‍ ചര്‍ച്ചയില്‍ സാധ്യത

മോദി-ഷി കൂടിക്കാഴ്ച ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച മഹാബലിപുരത്ത് നടക്കും. ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാന്‍ ചര്‍ച്ചയില്‍ സാധ്യത. ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15 രാജ്യങ്ങള്‍ പങ്കാളികളായ സ്വതന്ത്രവ്യാപാരക്കരാര്‍ ആര്.സി.ഇ.പി. യെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ തുടങ്ങിയിരിക്കേയാണ് മോദി-ഷി കൂടിക്കാഴ്ച നടക്കുന്നത്.
ജൂണിലെ കണക്കനുസരിച്ച് 226 കോടി ഡോളറാണ് ഇന്ത്യയില്‍ ചൈനയുടെ നിക്ഷേപം. ഇതു വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കും. അതേസമയം ജമ്മുകശ്മീരിലെ ഇന്ത്യയുടെ നടപടിയെക്കുറിച്ച് ചൈന പരാമര്ശിക്കുകയാണെങ്കില് ഇക്കാര്യത്തിലുള്ള രാജ്യത്തിന്റെ പ്രഖ്യാപിത നിലപാട് മോദി ആവര്‍ത്തിക്കും.
https://www.facebook.com/Malayalivartha