തായ്‌ലാന്‍ഡില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിൻറെ ഇടപെടൽ

തായ്‌ലാന്‍ഡില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിൻറെ സഹായം. മധ്യപ്രദേശ് സ്വദേശിയായ 29കാരി പ്രഗ്യ പലിവാളാണ് കൊല്ലപ്പെട്ടത്. സോഫ്‌റ്റ്വെയര്‍എന്‍ജിനീയറായിരുന്നു പ്രഗ്യ റോഡപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബാംഗങ്ങള്‍. കുംടുംബത്തിലുള്ള ആര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലായിരുന്നു , അത് കൊണ്ട് തായ്‌ലാന്‍ഡില്‍ പോയി മൃതദേഹം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ട് വേണ്ട സഹായം നല്‍കാമെന്ന വാഗ്ദാനം കുടുംബത്തിന് നല്‍കുകയായിരുന്നു.
ഫുക്കറ്റില്‍ നടക്കുന്ന ഹോങ്കോങ് ആസ്ഥാനമായ സ്ഥാപനത്തിൽ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു പ്രഗ്യ അപകടത്തിൽപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പ്രഗ്യയുടെ മരണ വാർത്ത ബുധനാഴ്ച വീട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ എംഎല്‍എ അലോക് ചതുര്‍വേദിയെ കുടുംബം വിവരം അറിയിച്ചു. എംഎല്‍എ മുഖ്യമന്ത്രിയെ അറിയിക്കുകയും ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസ്സി കുടുംബത്തിനുള്ള എല്ലാസഹായവും നല്‍കി വരുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















