രാഹുൽ മാപ്പ് പറയണം; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദേശ നേതാക്കളോട് ചര്‍ച്ചചെയ്തതിന്റെ പേരിലാണ് അമിത് ഷായുടെ വിമർശനം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇന്ത്യന്‍ ഓര്‍വസീസ് കോണ്‍ഗ്രസിന്റെ പ്രതിനിധി കമാല്‍ ധാലിവാല്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തതിനെതിരെയാണ് അമിത് ഷായുടെ വിമര്‍ശനം. കശ്മീരില്‍ സമാധാനാന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രതിനിധി വിദേശ നേതാവിനോട് പറഞ്ഞത്. എന്തിനാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങള്‍ വിദേശ നേതാക്കളുമായി ചര്‍ച്ചചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മൂന്നാമതൊരു കക്ഷിക്ക് ഇതില്‍ പങ്കില്ലെന്നുമുള്ള പ്രഖ്യാപിത നിലപാടിന്റെ ലംഘനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ക്ഷമാപണം നടത്തണമെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha






















