ഷി ജിന്‍പിങ് തമിഴ്‍നാട്ടിൽ; ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി; പ്രതിഷേധവുമായി തിബറ്റൻ അനുകൂലികൾ

ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്‍നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് ചൈനീസ് പ്രസിഡന്റിനെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി.
മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങിന് താമസമൊരുക്കിയിരിക്കുന്നത്. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആ ഹോട്ടലിലാണുള്ളത്. ഇന്ന് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീര്‍ വിഷയം മോദി-ജിന്‍പിങ് ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന.
അതേസമയം, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന് താമസിക്കാൻ ഒരുക്കിയ ഹോട്ടലിന് പുറത്ത് പ്രതിഷേധിച്ച അഞ്ച് തിബറ്റൻ അനുകൂലികളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐ.ടി.സിയുടെ ഗ്രാൻഡ് ചോള ഹോട്ടലിലാണ് രണ്ടു ദിന ഇന്ത്യാ സന്ദർശനത്തിനെത്തിയ ഷി ജിൻപിങ് താമസിക്കുക. ഇതിന് മുന്നിലായിരുന്നു പ്രതിഷേധം. മറ്റ് ആറ് തിബറ്റൻ പ്രതിഷേധക്കാരെ കൂടി ചെന്നൈ എയർപോർട്ടിൽ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ നിന്ന് എത്തിയതായിരുന്നു ഇവർ.
https://www.facebook.com/Malayalivartha






















