തനി തമിഴനായി ചൈനീസ് പ്രസിഡന്റിനെ മഹാബലിപുരം ചുറ്റിക്കാണിച്ച് പ്രധാനമന്ത്രി

കല്ലില്‍ കൊത്തിവെച്ച ശില്‍പ്പങ്ങളാല്‍ സമ്ബന്നമാണ് മഹാബലിപുരം പട്ടണം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ തനി തമിഴനായി പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുരാതനക്ഷേത്രങ്ങളാണ് അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. പുരാതനകാലത്തു മഹാബലിപുരവുമായി ചൈനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. വൈകിട്ട് അഞ്ചുമണിയോടെയാണ് ഷി ജിന്‍പിങ് മഹാബലിപുരത്തെത്തിയത്. ശനിയാഴ്ച രാവിലെയാണ് ഉച്ചകോടി ആരംഭിക്കുക. മഹാബലിപുരത്തെ മൂന്ന് പ്രധാന സ്മാരകസൗധങ്ങളായ അര്‍ജുനന്‍ തപസിരുന്നെന്നു കരുതുന്ന സ്ഥലം, പഞ്ചരഥങ്ങള്‍, കടല്‍തീരത്തെ ക്ഷേത്രം എന്നിവ മോദിയും ഷി ജിന്‍പിങ്ങും സന്ദര്‍ശിച്ചു. ഇതു രണ്ടാംതവണയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അനൗദ്യോഗിക ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞവര്‍ഷം വുഹാനിലായിരുന്നു ആദ്യ കൂടിക്കാഴ്ച നടന്നത്.
ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് പിംഗിനെ സ്വീകരിച്ചു. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിംഗിന് താമസമൊരുക്കിയിരിക്കുന്നത്. നരേന്ദ്രമോദിയും ഈ ഹോട്ടലില്‍ തന്നെയാണുള്ളത്.
https://www.facebook.com/Malayalivartha






















