ജമ്മു കാഷ്മീരില്‍ മൊബൈല്‍ സര്‍വീസുകള്‍ നാളെ പുനരാരംഭിച്ചേക്കും

68 ദിവസങ്ങള്‍ക്ക് ശേഷം ജമ്മു കാഷ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മൊബൈല്‍ സര്‍വീകള്‍ പുനരാരംഭിക്കാനൊരുങ്ങി അധികൃതര്‍. പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രീപെയ്ഡ് മൊബൈലുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കാഷ്മീര്‍ താഴ്‌വരയില്‍ ആകെയുള്ള 66 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളില്‍ 40 ലക്ഷം പേരും പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവരാണ്.
https://www.facebook.com/Malayalivartha






















