ഛത്തീസ്ഗഡിലെ ബിജാപുരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മാവോയിസ്റ്റിനെ വധിച്ചു

ഛത്തീസ്ഗഡിലെ ബിജാപുരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മാവോയിസ്റ്റിനെ വധിച്ചു. ഇന്നലെ തെക്‌മേതലയില്‍ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. സിആര്‍പിഎഫും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റിനെ വധിച്ചത്. ഇന്നലെ രാവിലെ പട്രോളിംഗ് നടത്തുന്നതിനിടെ പോലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ നീണ്ടുനിന്നതോടെ മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് മറഞ്ഞു. പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ ഒരു മാവോയിസ്റ്റിന്റെ മൃതദേഹവും തിരനിറച്ച തോക്കും കണ്ടെത്തി.
"
https://www.facebook.com/Malayalivartha






















