ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട... അനധികൃതമായി കടത്താന്‍ ശ്രമിച്ച 37 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ശ്രീലങ്കയില്‍നിന്നും എത്തിയ സ്ത്രീയുടേയും പുരുഷന്റെയും പക്കല്‍നിന്നും 37 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ശിവകുമാര്‍ (42), സഗായ് മേരി (35) എന്നീ യാത്രക്കാരില്‍നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തത്.ശിവകുമാറില്‍നിന്ന് 525 ഗ്രാം സ്വര്‍ണവും മേരിയില്‍നിന്ന് 448 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
ഇരുവരും സ്വര്‍ണം രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha






















