കൂടത്തായി കൊലപാതക പരമ്പരയില്‍, അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ഇന്ന് വടകരയില്‍ ...

കൂടത്തായി കൊലപാതക പരമ്പരയില്‍, അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി ഇന്ന് വടകരയില്‍ എത്തും. തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങള്‍ അന്വേഷണസംഘം യോഗം ചേര്‍ന്ന് വിലയിരുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച കീടനാശിനി സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരും. തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങള്‍ അന്വേഷണസംഘം വടകര റൂറല്‍ എസ് പി ഓഫീസില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ചോദ്യം ചെയ്യല്‍ നടക്കുക. ജോളി അടക്കമുള്ള പ്രതികളുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ ദൂരീകരിക്കാന്‍ പുതിയ ചോദ്യാവലി തയ്യാറാക്കി. വടകരയില്‍ എത്തുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റ അന്വേഷണ പുരോഗതി വിലയിരുത്തും. ഡിജിപി യുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.മാത്യുവിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കൊലപാതകങ്ങള്‍ മാത്യുവിന് അറിയാമെന്ന് ജോളി തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു.
മാത്യുവിന് പ്രജുകുമാറുമായി 6 വര്‍ഷത്തെ പരിചയം മാത്രമാണെന്നും ജോളി മൊഴി നല്‍കി.അതുകൊണ്ട് തന്നെ സയനൈഡിന്റെ മറ്റ് ഉറവിടങ്ങള്‍ ചോദിച്ചറിയും.പ്രജുകുമാറില്‍ നിന്നല്ലാതെ വേറെ എവിടുന്നെങ്കിലും സയനൈഡ് എത്തിച്ച് ജോളിക്ക് നല്‍കിയോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
"
https://www.facebook.com/Malayalivartha






















