പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള രണ്ടാം ദിന കൂടിക്കാഴ്ച ചെന്നൈ മഹാബലിപുരത്തെ ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടില്‍ തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള രണ്ടാം ദിന കൂടിക്കാഴ്ച തുടങ്ങി. ചെന്നൈ മഹാബലിപുരത്തെ ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച. മത്സ്യത്തൊഴിലാളികളാണ് ഇരുനേതാക്കളെയും ഇവിടേക്ക് സ്വീകരിച്ചത്. കൂടിക്കാഴ്ചയില്‍ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇന്നു നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം ഇരു രാജ്യങ്ങളും പ്രത്യേക പ്രസ്താവനകള്‍ നടത്തും. കരാറുകളും ധാരണാപത്രങ്ങളും ചര്‍ച്ചയില്‍ ഉണ്ടാകില്ല.
ഉച്ചഭക്ഷണത്തിനു ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നേപ്പാള്‍ വഴി ചൈനയിലേക്കു പോകും. അതേസമയം, കാഷ്മീര്‍ അടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവരാനിടയില്ലെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha






















