കടല്‍ത്തീരത്ത് പ്രഭാതസവാരിക്കിടെ പ്രധാനമന്ത്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍

മാമല്ലപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അരമണിക്കൂറോളം കടല്‍തീരത്ത് ചെലവഴിച്ച മോദി പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും തീരത്ത് നിന്ന് സ്വയം എടുത്തുമാറ്റി. പിന്നീട് അദ്ദേഹം തങ്ങിയ ഹോട്ടലിന്റെ ജീവനക്കാരില്‍ ഒരാളായ ജയരാജിന് കൈമാറിയതായി മോദി ട്വീറ്റ് ചെയ്തു.
പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യത്തെ കുറിച്ച് നമ്മള്‍ ബോധവാന്‍മാരായിക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനെ തമിഴ് ട്വീറ്റോടെ സ്വാഗതം ചെയ്ത മോദി, മഹാബലിപുരത്തു നേരിട്ടു സ്വീകരിക്കാന്‍ തനി തമിഴ് സ്‌റ്റൈലില്‍ മുണ്ടും വേഷ്ടിയും ധരിച്ചെത്തിയത് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയിരുന്നു.
സ്യൂട്ടിന്റെ ഔപചാരികത ഒഴിവാക്കി കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടുമായിരുന്നു ഷിയുടെ വേഷം. ഇരുവരും അര്‍ജുന തപസ്സ്, പഞ്ചരഥം, കൃഷ്ണന്റെ വെണ്ണക്കട്ടി തുടങ്ങിയ സ്മാരകങ്ങള്‍ നടന്നു കണ്ടു. ദ്വിഭാഷികള്‍ കൂടെയുണ്ടായിരുന്നെങ്കിലും ഷി ചിന്‍ പിങ്ങിനു മോദി തന്നെ ശില്‍പങ്ങളെക്കുറിച്ചു വിവരണം നല്‍കി.
https://www.facebook.com/Malayalivartha






















