മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാമോയിൽ അടക്കമുള്ള ഉല്‍പ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യ ; തീരുമാനം മലേഷ്യൻ പ്രധാന മന്ത്രിയുടെ കശ്‍മീർ വിഷയത്തിലെ നിലപാടിന് പിന്നാലെ

മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാമോയിൽ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ കേന്ദ്രം തീരുമാനിക്കുന്നു. ജമ്മു കശ്മീര്‍ വിഷയത്തിൽ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യ ഇങ്ങനയൊരു നടപ്പടിക്ക് ഒരുങ്ങന്നത്. മാത്രമല്ല പാമോയില്‍ ഇറക്കു മതിക്ക് പരിധി ഏര്‍പ്പെടുത്താനും മറ്റ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് കേന്ദ്രംപദ്ധതിയിടുന്നു.
ജമ്മു കശ്മീരിർ ഇന്ത്യ അതിക്രമിച്ച് കയറുകയാണെന്നും കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് മലേഷ്യൻ പ്രധാന മന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു. മാത്രമല്ല കശ്മീര്‍ വിഷയത്തിൽ പരിഹാരം കാണാന്‍ ഇന്ത്യ പാകിസ്താനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്നതിൽ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിച്ചാൽ ഇന്തോനീഷ്യ, അര്‍ജന്റീന, യുക്രൈന്‍ രാജ്യങ്ങളില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഉദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha






















