അയോധ്യയിലും പരിസര പ്രദേശങ്ങളിലും ഡിസംബര്‍ 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

രാമക്ഷേത്ര-ബാബരി മസ്ജിദ് വിവാദ തര്‍ക്കഭൂമി സ്ഥിതി ചെയ്യുന്ന അയോധ്യയിലും പരിസര പ്രദേശങ്ങളിലും ഡിസംബര്‍ 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേസില്‍ നംവംബര്‍ 17 ന് വിധി വന്നേക്കുമെന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേസില്‍ വ്യാഴാഴ്ച്ചയ്ക്കകം വാദം പൂര്‍ത്തിയാവും.
ഈ മാസം 18 നുള്ളില്‍ അയോധ്യ കേസിലെ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് അറു മുതല്‍ സുപ്രീംകോടതിയില്‍ തുടര്‍ച്ചായായി അയോധ്യകേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.
വ്യാഴാഴ്ചയ്ക്ക് കേസില്‍ ഒരു ദിവസം പോലും വാദത്തിന് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നുത്. രഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 നോടകം വിധി പുറപ്പെടുവിക്കാനാണ് കോടതിയുടെ നീക്കം.
അന്തിമ വിധി വരുകയാണെങ്കില്‍ 70 വര്‍ഷം നീണ്ട കേസിനായിരിക്കും അവസാനമാവുക. 2.77 ഏക്കര്‍ തര്‍ക്ക ഭൂമി രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കയാി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha