Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഒരു തിരമരിക്കുമ്പോൾ ,മറുതിര ജനിക്കുന്നു, വിലയത്തിലും, നവജീവോദയം തന്നെ, ജനനമരണത്തിന്റെ അനുപമക്രമം പോലെ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതയുടെ പരിഭാഷ

14 OCTOBER 2019 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

പാക്കിസ്ഥാൻ മണ്ണിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ തീവ്രവാദ പിന്തുണ; തെളിവ് നൽകി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

75-ാം പിറന്നാൾ ആശംസകൾ നേർന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ; നന്ദി അറിയിച്ചു മോദി; ആഘോഷവുമായി രാജ്യം

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചക്കിടെ കടൽത്തീരത്തെ മാലിന്യങ്ങൾ ശേഖരിച്ച പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. അതിനൊപ്പം തന്നെ അതിരാവിലെ മഹാബലിപുരത്തെ കടല്‍ത്തീരത്ത് നടക്കാന്‍ പോയ പ്രധാനമന്ത്രി നരേന്ദ്രമോദി കടലിനെ കുറിച്ചെഴുതിയ കവിതയും ഏറെ ശ്രദ്ധ നേടി. കടലിനോടുള്ള സംഭാഷണമാണ് കവിത. 'സാഗരമേ നിനക്കെന്‍റെ സ്നേഹവന്ദനം' എന്ന് തുടങ്ങിയ കവിത സാഗരത്തെ വര്‍ണ്ണിക്കുകയും അതിന്‍റെ പ്രത്യേകതകളെടുത്ത് പറയുകയും ചെയ്യുന്നതാണ്. ഈ സാഗരം തനിക്ക് അധ്യാപകന്‍ തന്നെയാണെന്നും അത് തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി കുറിച്ചു.

കവിതയുടെ പരിഭാഷ ഇങ്ങനെ.

സാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!

ധീരനതിഗംഭീരൻ നീ,
നീലിമയോലും നിന്നുദകം
വിശ്വജീവപ്രദായകം..!
അപാരമീ വിസ്താര, മപാരമീ വിശാലത-
യതിസുന്ദരമല്ലോ നിൻ ചാരുരൂപം,
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം!

നിത്യമിക്കാണുന്ന കാറുംകോളും,
വേലിയേറ്റവുമിറക്കവും,
ഗർജിക്കും തിരമാലകൾതൻ പ്രതാപം -
നിന്റെ വേദനയോ, ആക്രോശമോ
അതോ ദീനവിലാപമോ?
ചഞ്ചലമല്ല നിന്നുടെ മാനസം,
ആശങ്കയില്ല, ഭയലേശമില്ല,
നിന്നോളമാഴമിവിടെ മറ്റാർക്ക്?
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!

ശക്തിതന്നപാരഭണ്ഡാരമുള്ളിൽപ്പേറി,
അപാരമാം ഊർജ്ജത്തെയും നെഞ്ചിലൊതുക്കി,
സംയമമെന്നുമേ ശീലമതാക്കി,
സീമകൾക്കുള്ളിൽ സ്വയമൊതുക്കി,
പ്രൗഢഗാംഭീര്യത്തെ എന്നുമോർമ്മിപ്പിച്ചു നീ
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!

നീയെൻ പ്രിയാധ്യാപകൻ,
എന്നുമെൻ പ്രിയാധ്യാപകൻ നീ...
നിന്റെയലകളിൽ ജീവസന്ദേശം.
അഭിനന്ദനേച്ഛയില്ലാ, നിനക്കില്ല
അഭയാന്വേഷണവും,
നിശ്ചിന്തമിന്നു
നിൻ നിത്യപ്രവാസം,
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!

നിത്യനിര്‍ഝരി നിന്റെയീ
ജീവപ്രവാഹിനി,
നിൽക്കാതെ, നിലയ്ക്കാതെ
ചരൈവതി*, ചരൈവതി, ചരൈവതി
യെന്നുനിൻ മൂലമന്ത്രജപം.
നിരന്തരം, സർവ്വത്രം...!
ഈ യാത്ര അനവരം,
ഇതിൻ സന്ദേശവും അനവരതം..!
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!

ഒരു തിരമരിക്കുമ്പോൾ,
മറുതിര ജനിക്കുന്നു
വിലയത്തിലും, നവജീവോദയം തന്നെ.
ജനനമരണത്തിന്റെ
അനുപമക്രമം പോലെ.
നിന്നിലടങ്ങി, നിന്നിലൊടുങ്ങി
പുനർജന്മത്തിൻ നിത്യപ്രതീതിയുണർത്തി...
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!

സൂര്യനോടല്ലലോ നിന്റെ
ചിരപുരാതനബന്ധുത
തപ്തമാം നിന്റെയീ ജീവജലം,
നീരാവിയായ് ചെന്നു മാനം തൊടുന്നു,
സൂര്യനെ ചുംബിക്കുന്നു,
മേഘമായ് വീണ്ടും പൊഴിയുന്നു,
മധുമയമായ് പെയ്തിറങ്ങുന്നു
സുജലമായ്, സുഫലമായ്
പ്രകൃതിയെ ഒരുക്കുന്നു.
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!

ജീവിതസൗന്ദര്യം-
നീലകണ്ഠന്റെയാദർശമെന്ന പോൽ
ഇബ്ഭൂമിതൻ കാളകൂടം
സ്വന്തമുടലിൽ പടർത്തി നീ..!
അമ്ലലവണത്തെ നെഞ്ചേറ്റി,
പുതുജീവനീ ലോകത്തിനേകി
ജീവിതമർമ്മപാഠം
പകർന്നുനൽകുന്നു നീ,
എൻ പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!

* ചരൈവതി - സദാ ചരിക്കുക. അഥവാ നിത്യം സഞ്ചരിച്ചുകൊണ്ടിരിക്കുക - ഋഗ്വേദവചനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (57 seconds ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (10 minutes ago)

തെളിവ് നൽകി ഭീകരൻ  (13 minutes ago)

ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു  (20 minutes ago)

അമ്മയെവിടെ അച്ഛാ ... കരൾ പിളർത്തി പൊന്നുമോന്റെ ചോദ്യം; മറുപടി ഇല്ലാതെ കരഞ്ഞ് അച്ഛൻ; ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ഭർത്താവിന്റെ മുന്നിൽ പിടഞ്ഞ് മരിച്ചു; ബൈക്കിൽ ട്രെയ്‌ലർ ലോറിയിടിച്ചായിരുന്നു അ  (34 minutes ago)

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും  (43 minutes ago)

സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (49 minutes ago)

ഖാലിസ്ഥാനി സംഘടന  (51 minutes ago)

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇതാണ് ഒക്‌ടോബര്‍ ഒന്നിലേക്ക്  (53 minutes ago)

റയല്‍ മഡ്രിഡിന് വിജയത്തുടക്കം.  (57 minutes ago)

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (1 hour ago)

ശബരിമല നട തുറന്നു...  (1 hour ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (2 hours ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends