മിസാ തടവുകാര്‍ സ്വാതന്ത്ര്യസമര സേനാനികളല്ല... മിസാ നിയമപ്രകാരം ജയിലിലായവര്‍ക്ക് നല്‍കിവന്നിരുന്ന പെന്‍ഷന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദാക്കി

മിസാ തടവുകാര്‍ സ്വാതന്ത്ര്യസമര സേനാനികളല്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. അടിയന്തരാവസ്ഥക്കാലത്ത് മിസാ നിയമപ്രകാരം ജയിലിലായവര്‍ക്ക് നല്‍കിവന്നിരുന്ന പെന്‍ഷന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. 1975 1977 കാലത്ത് മിസാ നിയമപ്രകാരം ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്ക് 20,000 രൂപ പെന്‍ഷനും 4,000 രൂപ മെഡിക്കല്‍ അലവന്‍സും അനുവദിച്ചിരുന്നു. പെന്‍ഷന്‍ നിര്‍ത്തലാക്കുന്നത് വഴി സര്‍ക്കാരിനു 40 കോടി രൂപ ലാഭിക്കാനാകും
"
https://www.facebook.com/Malayalivartha






















