Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

രാജ്യത്തിനകത്തും പുറത്തും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി കണ്ടെത്തൽ; ഇന്ത്യയിൽ 2000 നോട്ട്അച്ചടി നിർത്തിയപ്പോൾ പാക് പ്രസ്സുകളിൽ തുടങ്ങി ?

15 OCTOBER 2019 10:11 AM IST
മലയാളി വാര്‍ത്ത

മൂന്നു വർഷം മുൻപ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച 2000 ന്റെ നോട്ടുകൾ പ്രിന്റിങ് നിർത്തിവച്ചതായി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി കണ്ടെത്തൽ . കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ പ്രസ്സുകൾ പോലും ഇന്ത്യയുടെ 2000 നോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത് . ഈ വർഷം 2000 ന്റെ നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്നാണ് ആർബിഐ നേരത്തെ അറിയിച്ചിരുന്നു.

ഗുണമേന്മയേറിയ കള്ളനോട്ടുകള്‍ ഇന്ത്യയിൽ എത്തുന്നതിന്റെ വഴി തേടിയ ഡൽഹി പൊലീസിലെ സ്‌പെഷല്‍ സെൽ കണ്ടെത്തുയിരുന്നു. 2,000 രൂപ നോട്ടിന്റെ ഹൈടെക് പ്രിന്റിങ് ഫീച്ചറുകൾ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ സിന്‍ഡിക്കേറ്റുകള്‍ കൈവശപ്പെടുത്തി എന്നതായിരുന്നു കണ്ടെത്തല്‍.ഇത് പാക്കിസ്ഥാന്റെ അറിവോടെയായിരിക്കാമെന്നും പറയുന്നു.

സ്‌പെഷല്‍ സെൽ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഒപ്ടിക്കല്‍ വേരിയബിൾ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ്. ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. ഈ സവിശേഷമായ മഷി വളരെ ക്വാളിറ്റി കൂടിയതാണ്. നോട്ട് ചെരിക്കുമ്പോള്‍ 2,000 രൂപ നോട്ടില്‍ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നതു കാണാമെന്നും സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥന്‍ കണ്ടെത്തി.

പുതിയതായി ഇന്ത്യയിലെത്തിയ 2,000 രൂപയുടെ കള്ളനോട്ട് തിരിച്ചറിയാന്‍ വളരെ വിഷമമാണ്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയിലെ ഉന്നതരുടെ മേല്‍നോട്ടത്തിലാണ് നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം . ഈ നോട്ടുകളുടെ ഇന്ത്യയിലെ വിതരണത്തിനു മേല്‍നോട്ടം വഹിക്കുന്നവരില്‍ പ്രധാനം പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയാണെന്നും സൂചനയുണ്ട്. ഇവര്‍ പ്രവര്‍ത്തിക്കുന്നത് കറാച്ചി കേന്ദ്രീകരിച്ചാണ്

മറ്റൊരു സുരക്ഷാ ഫീച്ചറും ഇവര്‍ കോപ്പിയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നോട്ടിന്റെ ഇടതു വശത്തെയും വലതു വശത്തെയും അറ്റങ്ങളില്‍ അല്‍പം ഉയര്‍ത്തി പ്രിന്റ് ചെയ്തിരിക്കുന്ന ബ്ലീഡ് ലൈനുകളാണ്. ഇവ കാഴ്ച കുറവുള്ളവര്‍ക്ക് നോട്ടു കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ആറു മാസം മുൻപ് പിടിച്ച കള്ള നോട്ടുകളില്‍ ഇല്ലാതിരുന്ന ഈ ഫീച്ചറും പുതിയ കള്ള നോട്ടുകളില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത് . ഉദാഹരണത്തിന്, പുതിയതായി പിടിച്ച 2,000 രൂപ നോട്ടുകളില്‍ '7FK' എന്ന് എക്‌സ്‌പ്ലോഡഡ് ഫോര്‍മേഷനില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത്രകാലം ഇത്തരം ഫീച്ചറുകള്‍ കള്ളനോട്ടുകളില്‍ കണ്ടെത്താനാകുമായിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

നോട്ടു നിരോധനത്തിനു ശേഷം കള്ളനോട്ടു വരവ് കുറച്ചു കാലത്തേക്ക് നിലച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച 7.67 കോടി രൂപയുടെ കള്ളനോട്ട് നേപ്പാള്‍ പൊലീസ് കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍ പിടികൂടിയിരുന്നു. ഈ നോട്ടുകൾ കറാച്ചിയില്‍നിന്ന് ഖത്തര്‍ വഴിയാണ് അന്ന് നേപ്പാളില്‍ എത്തിയത്. അന്നു കിട്ടിയ നോട്ടുകള്‍ എത്ര ഗുണമേന്മയുള്ളവയാണെന്നത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു.

എന്നാല്‍, അടുത്തിടെ പിടികൂടിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഇറക്കിയിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. . നോട്ടുകളില്‍ കാണുന്ന ഒപ്ടിക്കല്‍ വേരിയബിൾ ഇങ്ക് അതുണ്ടാക്കുന്ന കമ്പനി ഫെഡറല്‍ സർക്കാരുകള്‍ക്കു മാത്രമാണ് നല്‍കുന്നത്. ഇത് പാക്കിസ്ഥാന്‍ സർക്കാരിന്റെ പ്രിന്റിങ് പ്രസില്‍നിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിയാണ് പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതെന്നാണ് അനുമാനം. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (2 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (2 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (2 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (2 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (2 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (3 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (3 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (3 hours ago)

Malayali Vartha Recommends