റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി

ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ പാകിസ്താനിലെ ബാലാകോട്ട് തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ വ്യോമസേനക്ക് പാക് അതിര്‍ത്തി ലംഘിച്ച് ബാലാകോട്ടിലേക്ക് പ്രവേശിക്കേണ്ടതില്ലായിരുന്നു. രാജ്യത്ത് നിന്നുകൊണ്ട് തന്നെ പാകിസ്താനിലെ ഭീകരക്യാമ്ബുകള്‍ തകര്‍ക്കാമായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. യുദ്ധവിമാനങ്ങള്‍ രാജ്യത്തിന്റെ സ്വരക്ഷയാണ്. അല്ലാതെ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് രാജ്‌നാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha






















