ഉത്തര്‍ പ്രദേശിലെ സ്കൂളിൽ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ പൊടി കലക്കിയ വെള്ളവും; അധികൃതരുടെ ന്യായീകരണം ഇങ്ങനെ

ഉത്തര്‍ പ്രദേശിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ പൊടി കലക്കിയ വെള്ളവും. സിതാപൂര്‍ ജില്ലയിലെ പിസവാന്‍ ബ്ലോക്കില്‍ ബിച്പാരിയ ഗ്രാമത്തിലെ സ്കൂളിലാണ് ഇങ്ങനെ നൽകുന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ദൃശ്യങ്ങള്‍ ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഗ്രാമത്തിലെത്തി സ്കൂള്‍ സന്ദര്‍ശിക്കുകയുണ്ടായി. എന്നാൽ ചോറും സോയബീനുമാണ് നല്‍കിയത് പക്ഷേ കുട്ടികള്‍ സോയബീന്‍ കഴിച്ച ശേഷം ഗ്രേവി ബാക്കിയായപ്പോഴായിരുന്നു ഈ വീഡിയോ പകര്‍ത്തിയതെന്ന് ഒരു ഉദ്യോഗസ്ഥൻറെ വാദം. എന്നാൽ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നല്‍കിയ സംഭവംപുറത്തായതിന് പിന്നാലെയാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ആ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















