ദമയന്തി ബെന്‍ മോദിക്ക് നീതി കിട്ടുമോ; പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ മോഷണക്കേസ് തെളിയിക്കാന്‍ 700 പൊലീസ്

പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ മോഷണക്കേസ് തെളിയിക്കാന്‍ 700 പൊലീസ്. 200 സിസിടിവി ദൃശ്യം. ദില്ലിയില്‍ സിവില്‍ ലൈനിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് പുറത്ത് വച്ചാണ് മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോദി കവര്‍ച്ചയ്ക്ക് ഇരയായത്ബൈക്കിലെത്തിയ സംഘം പഴ്‌സും മെബൈലും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു
പ്രധാനമന്ത്രിയുടെ സഹോദരപുത്രിയെ ദില്ലിയില്‍ മോഷ്ടാക്കള്‍ പിടിച്ചുപറിച്ച കേസില്‍, പ്രതികളെ പൊലീസ് പിടികൂടി. 56000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ട സംഭവത്തില്‍ 200 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 700 ഓളം പൊലീസുകാര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ദില്ലിയില്‍ സിവില്‍ ലൈനിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് പുറത്ത് വച്ചാണ് മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോദി കവര്‍ച്ചയ്ക്ക് ഇരയായത്. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം പഴ്‌സും മെബൈലും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
അമൃത്സറില്‍ നിന്ന് ദില്ലിയിലെത്തിയപ്പോഴാണ് വരുമ്പോഴാണ് സംഭവം. ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി ബുക്ക് ചെയ്തിരുന്നു. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. പൊലീസിന്റെ വന്‍പട തങ്ങളുടെ താമസസ്ഥലത്ത് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തങ്ങള്‍ ചെയ്ത കുറ്റത്തിന്റെ വലിപ്പം മനസിലായതെന്ന് മോഷ്ടാക്കള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.
പ്രതികളിലൊരാളെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് പിടികൂടി. മറ്റൊരു പ്രതിയായ നോനുവെന്ന ഗൗരവിനോട് സംഭവം ഭാര്യ വിളിച്ചറിയിച്ചു. തന്നെ തേടി പൊലീസ് ഉടനെത്തുമെന്ന് മനസിലാക്കിയ നോനു കുടുംബത്തെയും കൂട്ടി ദില്ലിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചു. എന്നാല്‍ സുല്‍ത്താന്‍പുരിയില്‍ വച്ച് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് വച്ചതാണ് ഇയാള്‍ക്ക് വിനയായത്. കേസ് അന്വേഷണം പൂര്‍ത്തിയായപ്പോള്‍, ദില്ലി പൊലീസിന് ശ്വാസം വീണു. പ്രതികളെ വലയിലാക്കാന്‍ രണ്ട് ദിവസം കൊണ്ട് 700 പൊലീസുകാരാണ് പ്രവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha






















