കാമുകൻ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ കാമുകിയും ആത്മഹത്യക്ക് ശ്രമിച്ചു ; പക്ഷേ സംഭവിച്ചത്

കാമുകൻ തൂങ്ങിമരിച്ചെന്ന വിവരം കേട്ടയുടൻ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ചത് അമ്മ. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ സിബി ഗഞ്ച് പ്രദേശത്താണ് സംഭവം. എന്നാൽ തക്ക സമയത്ത് അമ്മ ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തി. 12ാംക്ലാസ് വിദ്യാർത്ഥിയായ 17കാരൻ ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. പെൺകുട്ടി ഇപ്പോൾ ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . മരിച്ച 17കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ദളിത് പെൺകുട്ടിയായതിനാൽ ഇവരുടെ പ്രണയത്തെ പയ്യന്റെ വീട്ടുക്കാർ എതിർത്തു. പ്രണയം വീട്ടുക്കാർ അറിഞ്ഞപ്പോൾ മുതൽ ആൺകുട്ടിയ്ക്ക് വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ കാണാൻ പോലും അനുവദിച്ചില്ല . ഇതിന് പിന്നാലെ ആൺകുട്ടി തൂങ്ങി മരിച്ചു.
https://www.facebook.com/Malayalivartha






















