ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം, ഇന്ന് നടത്തേണ്ട കാര്യത്തിന് നാളെ ഒരു അവസരം പോലുമില്ലെന്ന് വിചാരിച്ച് പ്രവര്‍ത്തിച്ചിരുന്ന കലാമിന്റെ ജന്മദിനമാണിന്ന്!

ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം. 2010-ലാണ് ഐക്യരാഷ്ട്രസംഘടന ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനത്തെ ലോക വിദ്യാര്‍ത്ഥി ദിനമായി പ്രഖ്യാപിച്ചത്.
മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് കൊണ്ടുവരുന്നവരില്‍ ആദ്യത്തെ ആള്‍ നിങ്ങളാവട്ടെ എന്നതാണ് കലാം നല്‍കിയ സന്ദേശം. മാറ്റം പ്രകടമാക്കേണ്ടത് എങ്ങനെയാണെന്ന് സ്വന്തം ജീവിതത്തിലുടെ കാണിക്കുകയും ചെയ്തു. ഐ എസ്സ് ആര്‍ ഓ- യിലെ ശാസ്ത്രജ്ഞനില്‍ നിന്ന് ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയിലേക്കുള്ള മാറ്റം വലുതായിരുന്നു.
ഐ എസ്സ് ആര്‍ ഓ-യിലെ കര്‍ക്കശക്കാരനായ മിസൈല്‍ മാനില്‍ നിന്ന് ജനകീയ രാഷ്ട്രപതി ആകാന്‍ അടിമുടി മാറാന്‍ കലാം തീരുമാനിക്കുകയായിരുന്നു. ഇന്ന് നടത്തേണ്ട കാര്യത്തിന് നാളെ എന്നൊരു അവസരം പോലുമില്ലെന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ അദേഹവുമായി കലഹിക്കാത്തവരും കുറവായിരുന്നു.
എന്നാല്‍ രാഷ്ട്രപതി പദവിയില്‍ കണ്ടത് മികച്ച നയതന്ത്രജ്ഞനെയായിരുന്നു. തീരുമാനങ്ങള്‍ക്കൊക്കെയും കൃത്യതയുണ്ടായിരുന്നു. നേട്ടങ്ങളുടെ കൊടുമുടിയിലെത്തിയിട്ടും വിനയത്തില്‍ പൊതിഞ്ഞ പുഞ്ചിരി മാത്രമായിരുന്നു കലാമിന്റെ സമ്പാദ്യം. പണം കൊണ്ട് എന്തു നേടിയാലും അത് നഷ്ടമാവാന്‍ കണ്ണുചിമ്മുന്ന നേരം മതിയെന്ന് അദേഹം പ്രചരിപ്പിച്ചു.
ഇന്ത്യ കണ്ട മികച്ച ശസ്ത്രജ്ഞനായിരുന്ന കലാം ജനകീയ രാഷ്ട്രപതി എന്ന പേര് സമ്പാദിച്ചത് ഒരൊറ്റ ഫോര്‍മുല ഉപയോഗിച്ചാണ്. സ്വപ്നങ്ങള്‍ നിങ്ങളിലക്ക് വന്നു ചേരും മുന്‍പ് തന്നെ സ്വപ്നങ്ങളെ കൈപിടിയിലാക്കുക. പാമ്പന്‍പാലത്തിന് പുറത്തുള്ള രാമേശ്വരമെന്ന ചെറുപട്ടണത്തില്‍ നിന്നും, ഒരു തോണിക്കാരന്റെ മകനില്‍ നിന്ന്, പൊക്രാനിലെ അണുപരീക്ഷണത്തിന്റെ നേതൃപദവിയില്‍ നിന്ന്, പദ്മഭൂഷനില്‍ നിന്ന് ഭാരതരത്‌നയില്‍ നിന്ന് രാഷ്ട്രത്തിന്റെ പ്രഥമപൗരനിലേക്കെത്തിയതിന്റെ പിന്നിലും ഈ ശക്തമായ ഫോര്‍മുല തന്നെയാണുള്ളത്. ടിവിയില്ലാത്ത കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട്, അഞ്ചു നേരത്തേയും നിസ്‌കാരം മുടക്കാറില്ലാതിരുന്ന, തോല്‍ക്കാന്‍ മനസില്ലാതിരുന്ന കലാം കാലത്തിനും അതീതനായി ഈ വാക്കുകളിലൂടെ ഇന്നും ജീവിക്കുന്നു.
https://www.facebook.com/Malayalivartha






















