ഇനി ആ ചരിത്ര നേട്ടം എയർ ഇന്ത്യയുടേത്
ഇനി ആ ചരിത്രനേട്ടവും എയര്‍ ഇന്ത്യയുടേത്. യാത്രക്കാരുമായി എത്തിയ വിമാനത്തെ ടാക്സി ബോട്ടുപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്വേയിലെത്തിച്ചതിലൂടെ യാത്രക്കാരുമായി വന്ന കൊമേഴ്സ്യല്‍ എയര്‍ ബസ് വിമാനത്തില്‍ ടാക്സി ബോട്ട് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍ലൈനെന്ന നേട്ടമാണ് എയര്‍ ഇന്ത്യയുടെ പേരിലാക്കിയത് എന്നതാണ് എയർ ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മനിലില്‍ നിന്ന് എഐ 665 ഡല്‍ഹി മുംബൈ വിമാനത്തെ ടാക്സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് കൊണ്ട് പോവുകയായിരുന്നു ചെയ്തത്. അതോടൊപ്പം തന്നെ പൈലറ്റ് നിയന്ത്രിത സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് വാഹനമാണ് ടാക്സി ബോട്ട് എന്നത്. എഞ്ചിന് ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ വിമാനം നിലത്തായിരിക്കുമ്ബോഴുള്ള ഇന്ധന ഉപയോഗം 85 ശതമാനത്തോളം കുറയ്ക്കാനും എഞ്ചിന് ഓഫാക്കുന്നത് കൊണ്ട് ശബ്ദ, വായു മലിനീകരണത്തിന്റെ തോതും കുറയ്ക്കാനും ടാക്സി ബോട്ട് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു എന്നതാണ് ഇതിന്റെ വലിയ സവിശേഷത എന്നത്.
https://www.facebook.com/Malayalivartha