Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് 18 പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളിൽ വിധി പറയേണ്ടത് മൂന്ന്‌ സുപ്രധാന കേസുകള്‍.. ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ഗൊഗോയിക്ക് വിധി പറയാനുള്ളത്

15 OCTOBER 2019 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

രാജ്യത്തെ പിടിച്ചുകുലുക്കിയ മൂന്നു സുപ്രധാന കേസുകള്‍ ആണ് വിരമിക്കാന്‍ കേവലം 33 ദിവസം മാത്രം ബാക്കിനില്‍ക്കേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുന്നിലുള്ളത് . ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ലഭിക്കുന്ന 18 പ്രവര്‍ത്തി ദിനങ്ങള്‍ ഉപയോഗിച്ച് ഗൊഗോയിക്ക് വിധി പറയാനുള്ളത്.

ശബരിമല പുനപരിശോധന ഹര്‍ജികളില്‍ വിധി പറയേണ്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിക്കുന്നത് മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് തന്നെ . എന്നാൽ വൃശ്ചികം ഒന്നായ നവംബര്‍ 17 ഞായറാഴ്ച ആയതിനാല്‍ രഞ്ജന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനം നവംബര്‍ 15 ആയിരിക്കും. വരുന്ന മണ്ഡലകാലത്ത് സുപ്രീംകോടതിയുടെ പുതിയ വിധിആയിരിക്കും പ്രാബല്യത്തിലുണ്ടാവുക എന്നതിനാൽ ഈ വിധി കേരളത്തെ സംബന്ധിച്ച്‌ സുപ്രധാനമാണ്

രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസും റോഹിന്‍ഗ്യകളെ നാടുകടത്തുന്നതു സംബന്ധിച്ച കേസും അദ്ദേഹത്തിന് മുന്നിലുണ്ട്. ബാബരി മസ്ജിദ് നിലനില്‍ക്കുന്ന 2.77 ഏക്കര്‍ ഭൂമിക്കു വേണ്ടി അവകാശവാദമുന്നയിച്ചുള്ള കേസില്‍ നിര്‍മോഹി അഖാഢയും രാംലല്ലയും സുന്നി വഖ്ഫ് ബോര്‍ഡുമാണ് പ്രധാന കക്ഷികള്‍.

കോടതിക്കു പുറത്തുള്ള അനുരഞ്ജന ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 6ന് ആണ് കേസില്‍ അന്തിമ വാദംകേള്‍ക്കല്‍ ആരംഭിച്ചത്. ഒക്ടോബര്‍ 17ന് വാദംകേള്‍ക്കല്‍ അവസാനിക്കും.

രാജ്യത്തെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയെഴുതിയ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ വിധി എഴുതാന്‍ അഞ്ച് ജഡ്ജിമാര്‍ക്ക് പിന്നീട് ലഭിക്കുക കേവലം 13 പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമായിരിക്കും. നിയമത്തിന് അപ്പുറത്ത് വിശ്വാസവും ഐതിഹ്യവുമൊക്കെ കൂടിക്കലര്‍ന്ന കേസിലുള്ള വിധി വലിയ കോളിളക്കത്തിന് തന്നെ വഴിവച്ചേക്കാം.

കേസില്‍ 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ അനുകൂലിച്ച് ഭൂമി വിഭജിച്ച് നല്‍കി സമവായത്തിന് ശ്രമിക്കുമോ അതോ ഏതെങ്കിലും ഒരു വിഭാഗത്തിന് ഭൂമി വിട്ടുനല്‍കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം ഉപയോഗിച്ച് അധികാരത്തിലേറിയ ബിജെപിയാണ് കേന്ദ്രത്തിലും യുപിയിലും അധികാരത്തിലിരിക്കുന്നതെന്നതിനാല്‍ വിധിയോടുള്ള അവരുടെ പ്രതികരണം എന്തായിരിക്കുമെന്നതും രാജ്യം ഉറ്റുനോക്കുന്നുണ്ട്.

വിചാരണ കഴിഞ്ഞ കേസില്‍ വിധിപറയാതെ വിരമിക്കുന്ന സാഹചര്യം അത്യപൂര്‍വമായേ ഉണ്ടാകൂ. അങ്ങനെ വിരമിച്ചാല്‍ കേസ് ആദ്യം മുതല്‍ പുതിയ ബഞ്ച് കേള്‍ക്കേണ്ടി വരും. അയോധ്യ കേസില്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ നടക്കുന്ന നീക്കങ്ങള്‍ ശബരിമല കേസിനു കൂടി ബാധകമാണ്.അയോധ്യാകേസില്‍ ഈ മാസം 18-ന് മുന്‍പ് വാദം പൂര്‍ത്തീകരിക്കാന്‍ ചീഫ് ജസ്റ്റിസ് എല്ലാ കക്ഷികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യകേസ് നവംബര്‍ 17-ന് മുന്‍പു വിധി പറഞ്ഞാല്‍ ശബരിമല കേസിലും വിധി ഉണ്ടാകും എന്നുറപ്പാണ്..

2018 ഒക്ടോബർ 3 ന് ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് ഗോവിന്ദിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗോഗോയ് .1978 ബാറിൽ ചേർന്ന ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ അംഗമായി.തുടർന്ന് 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. 2010 സപ്തംബർ ഒമ്പതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ അദ്ദേഹത്തെ സ്ഥലം മാറ്റി. 2011 ഫെബ്രുവരിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിൽ 23 ന് സുപ്രീംകോടതി ജഡ്ജിയായി അദ്ദേഹത്തെ ഉയർത്തി. സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്ര സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് ഇദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends