Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ആ ഭീകരെ കൊല്ലാന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍; കേരളത്തില്‍ ബംഗ്ലാദേശ് ഭീകരസംഘടനയുടെ ശക്തമായ സ്വാധീനം ഉള്ളതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട്

16 OCTOBER 2019 11:36 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ബംഗ്ലാദേശ് ഭീകരസംഘടനയുടെ ശക്തമായ സ്വാധീനം ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ (ജെഎംബി), അതിന്റെ ദംഷ്ട്രകള്‍ ഇറക്കിയിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന ചെല്ലപ്പേരില്‍ അഭിമാനിച്ചിരിക്കുന്ന നമുക്കുമുമ്പില്‍ പത്തി വിടര്‍ത്തിയാടുകയാണ് ഭീകരത. ജോലിയന്വേഷിച്ച് ഇവിടെയെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ നേരാംവണ്ണം അന്വേഷിക്കാത്തതുകൊണ്ടാണ് നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ളവ അതത് പോലീസ് സ്റ്റേഷനുകളില്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നൊക്കെയുണ്ടെങ്കിലും ഫലത്തില്‍ അതൊന്നും നടക്കുന്നില്ല. ഭീകരസംഘടനകള്‍ ഇതരസംസ്ഥാനക്കാരെ പലവിധത്തില്‍ വലയില്‍വീഴ്ത്തുകയാണ്. ചിലപ്പോള്‍ അത്തരക്കാര്‍ നിരപരാധികളാവും. എന്നാല്‍ ഭീകരസംഘടന കെണിയില്‍പ്പെടുത്തിയിട്ടുണ്ടാവും. സാമ്പത്തിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയാണ് ഇത്തരക്കാരെ ഭീകരസംഘടന വീഴ്ത്തുന്നത്. 25 കൊല്ലം മുമ്പ് ഗുരുവായൂരില്‍ നടന്ന കൊലക്കേസിലെ പ്രതി ഭീകരസംഘടനയില്‍പ്പെട്ടയാളാണെന്ന് അടുത്തദിവസമാണ് പുറത്തുവന്നത്. ഒരു പ്രമുഖന്‍ ക്വട്ടേഷന്‍ നല്‍കിയതുപ്രകാരമാണ് കൊലപാതകം നടത്തിയത്. ഭീകരസംഘടനയുടെ ഉദ്ദേശ്യത്തിനനുസരിച്ചും മറ്റുള്ളവര്‍ക്കുവേണ്ടിയും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്ത് സജീവമാകുമ്പോള്‍ ജീവനും സ്വത്തും അരക്ഷിതത്വത്തിലാവുകയാണ്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് ദിനംപ്രതിയെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ പിന്നാലെ അന്വേഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ഇത്തരക്കാരെ നിയന്ത്രിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും നിയതമായ ലൈസന്‍സിങ് സമ്പ്രദായം ഏര്‍പ്പെടുത്തണം. സാമൂഹിക ജീവിതത്തിന് ഭീഷണിയാവുന്ന എന്തും മുളയിലേ നുള്ളാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. നികുതിപിരിക്കാനും ആയത് വര്‍ധിപ്പിക്കാനുമുള്ള സംവിധാനം മാത്രമായി മാറരുത് സര്‍ക്കാരുകള്‍. എല്ലാ രാഷ്ട്രീയ പരിഗണനകളും മാറ്റിവെച്ച് ഇക്കാര്യത്തില്‍ ഗൗരവമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമൂഹം ഛിന്നഭിന്നമാവുന്നത് കാണേണ്ടിവരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (30 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (38 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends