റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കും; നിലവിൽ മധ്യപ്രദേശിലെ റോഡുകൾ ബിജെപി നേതാവ് കൈലാസ് വിജയ് വർഗീയയുടെ വസൂരിക്കലകൾ നിറഞ്ഞ മുഖത്തിന്റെ അവസ്ഥ; പി സി ശർമ

മധ്യപ്രദേശിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ പെട്ടെന്ന് നടത്തി ലോക്സഭാ എംപിയും സിനിമാതാരവുമായ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്ന് മന്ത്രി പി സി ശർമ. നിലവിൽ മധ്യപ്രദേശിലെ റോഡുകൾ ബിജെപി നേതാവ് കൈലാസ് വിജയ് വർഗീയയുടെ വസൂരിക്കലകൾ നിറഞ്ഞ മുഖത്തിന്റെ അവസ്ഥയിലാണെന്നും ശർമ പറഞ്ഞു.
മധ്യപ്രദേശിലെ റോഡുകള്‍ 'വാഷിങ്‍ടണിലെ വീഥികള്‍' പോലെയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് റോഡുകള്‍ തകര്‍ന്നത്. നിലവില്‍ റോഡിലെ കുണ്ടും കുഴികളും വസൂരിക്കലകള്‍ നിറഞ്ഞ കൈലാസ് വിജയ് വര്‍ഗീയയുടെ മുഖത്തിന്‍റെ അവസ്ഥയിലാണ്. 15 ദിവസങ്ങള്‍ക്കകം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാണ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ഉത്തരവ്. റോഡുകള്‍ നന്നാക്കി ഹേമാമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്നും ശര്‍മ പറഞ്ഞു.
വാഷിങ്ടണിലെ റോഡുകളേക്കാള്‍ മികച്ചതാണ് മധ്യപ്രദേശിലെ റോഡുകള്‍ എന്ന് മുന്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ 2017-ല്‍ അഭിപ്രായപ്പെട്ടിരുന്നു. ശിവ് രാജ് ചൗഹാൻ നടത്തിയ അഭിപ്രായപ്രകടനത്തെ പരിഹാസരൂപേണ പരാമർശിക്കുകയായിരുന്നു ശർമ. വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം റോഡിലൂടെ യാത്ര ചെയ്തപ്പോള്‍ യുഎസിലെ റോഡുകളേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളാണെന്ന് തോന്നിയെന്നായിരുന്നു ചൗഹാന്‍ പറഞ്ഞത്. ഇത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു ശര്‍മയുടെ പ്രസ്താവന.
https://www.facebook.com/Malayalivartha