Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളും...ഏറ്റവും വലിയ ചൈല്‍ഡ് പോര്‍ണോഗ്രഫി വെബ്സൈറ്റുകളിലൊന്നായ 'വെല്‍കം ടു വിഡിയോ'ക്ക് പിടിവീണതോടെ അറിയുന്നത് ലോകത്തെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിവരങ്ങൾ

17 OCTOBER 2019 03:35 PM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ പിടികൂടാൻ ഉള്ള ഓപ്പറേഷന്റെ ഭാഗമായി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. രണ്ടുവയസ്സിനും നാലുവയസ്സിനും ഇടയിലുള്ള കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പോലും ഇത്തരം സൈറ്റുകളിൽ സുലഭം ..ആഗോള തലത്തിൽ ബാല ലൈംഗികതയുടെ വിതരണക്കാരും കാഴ്ചക്കാരുമായി മുന്നേറുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നവരെ പിടികൂടാനായി പൊലീസ് നടത്തിയ ഓപ്പറേഷനിൽ കേരളത്തിലും നിരവധി പേർ അറസ്റ്റിലായിരുന്നു.

ഗൂഗിളിൽ , ചൈൽഡ് പോർണോഗ്രഫി എന്നു സെർച്ച് ചെയ്യുമ്പോൾ സജസ്റ്റഡ് വാക്കുകൾ കാണിക്കില്ല, ഓട്ടോ സജഷൻ പ്രവർത്തിക്കില്ല, പ്രതീകാത്മക ദൃശ്യവും കാണിക്കാറില്ല . പകരം ഒരറിയിപ്പാണു പ്രത്യക്ഷപ്പെടുക. ‘കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.’ കുറ്റകൃത്യങ്ങൾ അറിയിക്കേണ്ട ഫോൺനമ്പരും വിലാസവും കാണിക്കും. അത്രയ്ക്കു കർശനമായാണു രാജ്യാന്തര സമൂഹം ചൈൽഡ് പോർണാഗ്രഫിയെ കാണുന്നത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ എണ്ണൂറിലേറെ അശ്ലീല വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അതൊന്നും ഒട്ടും ബാധിക്കാത്ത തരത്തിലാണു ‘പീഡോഫൈൽ മാഫിയ’ പ്രവർത്തിക്കുന്നത്.

ഏറ്റവും വലിയ ചൈല്‍ഡ് പോര്‍ണോഗ്രഫി വെബ്സൈറ്റുകളിലൊന്നായ 'വെല്‍കം ടു വിഡിയോ'ക്ക് പിടിവീണതോടെയാണ് ലോകത്തെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിവരങ്ങൾ അറിയാൻ കഴിഞ്ഞത് . .

2015 ജൂണില്‍ ആരംഭിച്ച് ബിറ്റ്കോയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന രഹസ്യ സൈറ്റാണ് 'വെല്‍കം ടു വിഡിയോ. സൈറ്റിന്റെ അഡ്മിനും ദക്ഷിണകൊറിയന്‍ സ്വദേശിയുമായ ജോങ് വൂ സണ്ണിനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ വിൽപന നടത്തുന്ന ദക്ഷിണ കൊറിയ ആസ്ഥാനമായ ഡാർക്ക് വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കുട്ടികളുടെ അശ്ലീല വീഡിയോകൾ അപ്പ്ലോഡ് ചെയ്യുന്ന ആഗോള വ്യാപക ശൃംഖല തന്നെയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.
വെല്‍കം ടു വിഡിയോക്ക് മുന്‍പ് കുപ്രസിദ്ധിയിലൂടെ വളര്‍ന്ന ഗ്രൂപ്പായിരുന്നു സില്‍ക്ക് റോഡ്. 2013ല്‍ ഗ്രൂപ്പ് പൂട്ടിയെങ്കിലും പിന്നീട് വെല്‍കം ടു വിഡിയോ എന്ന പേരിൽ തഴച്ചുവളരുകയായിരുന്നു. ആയിരക്കണക്കിന് മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള എട്ട് ടെറാബൈറ്റ് വരുന്ന നഗ്നദൃശ്യങ്ങളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ഇവയെല്ലാം തന്നെ കുട്ടികളുടേതും. സൈറ്റിലെ അംഗങ്ങളായ 337 പേരെ 38 രാജ്യങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു. യുഎസില്‍ 92 പേര്‍ നിരീക്ഷണത്തിലാണ്.

ലക്ഷണക്കണക്കിന് ആളുകളാണ് ഇത്തരം വെബ്സൈറ്റുകളിൽ സന്ദർശകരായി ഉണ്ടായിരുന്നത് എന്നതാണ് ഏറ്റവും ദുഖകരമായ സത്യം .വിഡിയോയിലുള്ള പല കുട്ടികളേയും തിരിച്ചറിയാനായിട്ടില്ല. ബിറ്റ്‌കോയിൻ ഉപോയഗിച്ച് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യാൻ സഹായിക്കുന്ന വെബ്‌സൈറ്റാണിത്. ഇടപാടുകാരുടെ വിവരങ്ങൾ രഹസ്യമാക്കി വച്ചുള്ള സാമ്പത്തിക കൈമാറ്റമായിരുന്നു ഈ വെബ്‌സൈറ്റിലൂടെ നടന്നതെന്നും യു.എസ് നീതിന്യായ വിഭാഗം ചൂണ്ടിക്കാട്ടുന്നു

അശ്ലീല വിഡിയോകളുടെ ചിത്രീകരണത്തിനും മറ്റുമായി ക്രൂരമായ പീഡനങ്ങൾക്കാണ് കുട്ടികളെ ഇരകളായിരുന്നത്. 23 കുട്ടികളെ യുഎസ്, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളില്‍ നിന്ന് രക്ഷപെടുത്തി. 2018 മാർച്ചിലാണു വെൽകം ടു വിഡിയോ സൈറ്റ് യുഎസ് അധികൃതരുടെ നിരീക്ഷണത്തിലായതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. മുതിർന്നവരുടെ ലൈംഗികദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്യരുതെന്ന നിർദേശത്തോടെയാണു സൈറ്റിൽ അംഗങ്ങളെ ചേർത്തിരുന്നതെന്നു യുഎസ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു

രണ്ടിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണു സൈറ്റിൽ ഏറെയുണ്ടായിരുന്നത്. മറ്റെവിടെയും ലഭ്യമല്ലാത്ത 2.5 ലക്ഷത്തിലധികം വിഡിയോ ഫയലുകളാണ് കണ്ടെത്തിയത്. യുഎസിനൊപ്പം കൊറിയ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും കൈകോർത്താണു രഹസ്യാത്മക സൈറ്റിന്റെ വേരുകൾ തേടിയിറങ്ങിയത്.

കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട് . പോൺ വെബ്സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്നു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

വാട്സാപ്, ഫേസ്‌ബുക്, ടെലിഗ്രാം വഴി കുട്ടികളുടെ പോൺ വിഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാവുന്ന നിയമം നടപ്പിലാക്കാൻ കഴിഞ്ഞ വർഷം തന്നെ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

കുട്ടികളുടെ പോൺ ഷെയർ ചെയ്തവരുടെ കേസിൽ ജാമ്യവും ലഭിക്കില്ല. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ആക്രമണങ്ങൾ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധി നിയമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ആരെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവ് ലഭിക്കും. ജാമ്യമില്ലാ കേസിൽ പിഴയും നൽകേണ്ടിവരും..

നിയമം ഇത്രയും ശക്തമാകുമ്പോൾ തന്നെ പോലീസിന്റെ മൂക്കിന് തുമ്പത്ത് ഇടത്തരം സൈറ്റുകൾ വളരുന്നു എന്നത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (12 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (13 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (23 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (32 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (33 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (45 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (1 hour ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends