ബിഹാറിലെ ജയില്‍നിന്നു ചാടി പ്രതി ഡല്‍ഹിയില്‍ പിടിയില്‍...
ബിഹാറിലെ ജയില്‍നിന്നു ചാടി പ്രതി ഡല്‍ഹിയില്‍ പിടിയില്‍. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലെ ജയിലില്‍നിന്നും രക്ഷപ്പെട്ട വികാസ് ജായാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ഡല്‍ഹി പോലീസും ബിഹാര്‍ എസ്ടിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വികാസ്.
ഡല്‍ഹിയിലെ നഗ്ലോയില് വികാസ് സുഹൃത്തുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സെപ്റ്റംബര്‍ 19ന് പോലീസിന്റെ കണ്ണില്‍ മുളക് പൊടി വിതറിയാണ് വികാസ് രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha