മഞ്ഞു പാളിയിലൂടെ നടക്കരുതെന്ന് മുന്നറിയിപ്പ്; എന്നാൽ അത് വക വയ്ക്കാതെ യുവാവിന്റെ സാഹസികത; ഒടുവിൽ സംഭവിച്ചത്
അപകട സ്ഥലങ്ങളില്‍ വച്ചിരിക്കുന്ന അപകട മുന്നറിയിപ്പുകളെ അവഗണിച്ച് പോകുന്നവർ പലരാണ്. ഇതിലൂടെ വരുന്ന അപകടം വലുതാണ്. വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണ രേഖ കടന്ന കാഴ്ചയാണ് ഐസ്ലാന്ഡില് നിന്നും കാണാൻ സാധിക്കുന്നത്.ഒടുവിൽ യുവാവിന് സംഭവിച്ചത്...
ഐസ്ലാന്‍ഡിലെ ജക്കുസര്ലോണ് തടാകത്തിന്റെ കരയില്‍ എത്തിയ വിനോദസഞ്ചാരികളുടെ കൂട്ടത്തിൽപ്പെട്ട വ്യക്തിയാണ് അപകടത്തിൽ അകപെട്ടത് . അപകടസാധ്യത ഉള്ള സ്ഥലാമായതിനാല് വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് ഉണ്ടായിരുന്നു. തടാകത്തിന്റെ കരയില്‍ തടാകത്തിലെ മഞ്ഞു പാളിയിലൂടെ നടക്കരുതെന്നും നിരവധി മുന്നറിയിപ്പ് ബോര്‍ഡുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് മുന്നേറുകയായിരുന്നു യുവാവ്. തടാകത്തിലെ മഞ്ഞുപാളിയില്‍ യുവാവ് കയറി നിന്നു. മഞ്ഞുപാളി പതുക്കെ യുവാവിനെയും കൊണ്ട് നീങ്ങി. എന്നാൽ അയാൾ മഞ്ഞുപാളിയില്‍ പിടിച്ചു നിന്നു. പാളി തടാകമധ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കിയ യുവാവ് വെള്ളത്തിലേക്ക് എടുത്തുചാടി നീന്തി രക്ഷപ്പെട്ടു. കരയില്‍ നിന്നും അകലേക്ക് മഞ്ഞുപാളി ഇയാളെയും വഹിച്ചുകൊണ്ട് നീങ്ങുകയും ചെയ്തു. എന്നാൽ ബാലൻസ് ചെയ്ത് അദ്ദേഹം നിൽക്കുകയും ഒടുവിൽ കരയിൽ കയറുകയും ചെയ്തു.
https://www.facebook.com/Malayalivartha