Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

സാധാരണക്കാരുടെ കുട്ടികളെ സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത് കൊല്ലുന്നു ഞെട്ടിപ്പിച്ച് ഗവര്‍ണര്‍

23 OCTOBER 2019 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

അജിത് പവാർ ജനങ്ങളുടെ നേതാവായിരുന്നു, അവരുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു... മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..

മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു... യാത്രക്കാരിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറും...

എന്താ അങ്ങനെ സംഭവിക്കുന്നത്... ജമ്മുകാശ്മിരിലെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കി ഗവര്‍ണര്‍; ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കള്‍; മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ല; അവരുടെ കുട്ടികള്‍ പഠിക്കുന്നത് വിദേശത്ത്

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. അതേസമയം പാവപ്പെട്ടവരുടെ മക്കള്‍ തീവ്രവാദത്തിലേക്ക് പോകുകയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വരികയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്.

ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കളാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വ്യക്തമാക്കി. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്നത് മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ ആണ്. മുഖ്യധാരാ പാര്‍ട്ടികള്‍ , ഹുറിയത്, മത നേതാക്കള്‍ തുടങ്ങിയവര്‍ക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സത്യം മനസ്സിലാക്കി കശ്മീരിലെ ജനങ്ങള്‍ സമാധാനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. കശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങളും ജീവിതവും തകര്‍ത്തതു സ്വാധീനവും ശക്തിയുമുള്ള ഒരു വിഭാഗം ആള്‍ക്കാരാണെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യധാര വിഭാഗക്കാരുടെ കുട്ടികള്‍ വിദേശത്താണു പഠിക്കുന്നത്. അവരെല്ലാം നല്ല നിലയിലുമാണ്. എന്നാല്‍ സാധാരണക്കാരുടെ കുട്ടികളെ 'സ്വര്‍ഗത്തിലേക്കുള്ള വഴി' കാണിച്ചുകൊടുത്തു മരണത്തിലേക്കു നയിക്കുന്നു. ഇതെല്ലാം നടക്കുന്നത് ഇവിടെയാണ്. ശക്തരായ ഒരു വിഭാഗത്തില്‍നിന്നുള്ളവരുടെ മക്കളാരും കൊല്ലപ്പെട്ടിട്ടില്ല.

അവരുടെ കുടുംബങ്ങളില്‍നിന്നും ആരും ഭീകരതയോടൊപ്പം ചേര്‍ന്നിട്ടുമില്ല. സത്യം മനസ്സിലാക്കാനാണ് കശ്മീരിലെ യുവാക്കളോടും ജനങ്ങളോടും പറയുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടത്താണു നിങ്ങള്‍ ജീവിക്കുന്നത്.

കശ്മീരില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു സ്വര്‍ഗമുണ്ട്.സമ്ബത്ത് നിങ്ങള്‍ക്കായി തുറന്നുവച്ചിട്ടുള്ള ഇന്ത്യന്‍ സര്‍ക്കാരിന് അതിനെ നല്‍കുക.22,000 കശ്മീരി യുവാക്കള്‍ പഠനത്തിനായി കശ്മീരിന്റെ പുറത്താണു താമസിക്കുന്നത്.

ജമ്മു കശ്മീരിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയക്കാര്‍ അവഗണിക്കുകയാണ്. കശ്മീരിന് നല്‍കിയ പണം രാഷ്ട്രീയക്കാരും അധികാരികളും നേരെ ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്നു നിങ്ങളുടെ വീടുകളുടെ മേല്‍ക്കൂര സ്വര്‍ണം കൊണ്ടുള്ളതാകുമായിരുന്നു സത്യപാല്‍ മാലിക്ക് ചൂണ്ടിക്കാട്ടി .

സത്യപാല്‍ നായിക്കിന്റെ കീഴിലാണ് ജമ്മുകാശ്മീര്‍ ഭരണം പുരോഗമിക്കുന്നത്. ശക്തമായ തീരുമാനങ്ങളാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. രാഹുല്‍ ഗാന്ധി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് സത്യപാല്‍ മലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്നും ഗവര്‍ണര്‍ ആരോപിച്ചു. നേരത്തെ രാഹുലിനെ കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് രാഹുല്‍ കശ്മീരിലേക്ക് പുറപ്പെട്ടത്.

കശ്മീരിലെ സാഹചര്യങ്ങള്‍ വഷളാക്കുകയാണ് രാഹുലിന്റെ ഉദ്ദേശ്യമെങ്കില്‍ ഇവിടെ വന്ന് ഡല്‍ഹിയില്‍ പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിക്കാം. പക്ഷേ അത് നല്ലതിനല്ല ഗവര്‍ണര്‍ പറഞ്ഞു. താന്‍ സദുദ്ദേശ്യത്തോടെയാണ് രാഹുലിനെ കശ്മീരിലേക്ക് ക്ഷണിച്ചത്. പക്ഷേ രാഹുലും പ്രതിപക്ഷ നേതാക്കളും അതില്‍ രാഷ്ട്രീയം കളിച്ചു. പാര്‍ട്ടികള്‍ ദേശീയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കണം.

കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കാനും വഴിതെറ്റിക്കാനും തെറ്റായ സ്വപ്നങ്ങള്‍ വാഗ്ദാനം ചെയ്യാനും എത്തുന്നവര്‍ നിങ്ങളുടെ സുഹൃത്തുക്കളല്ലെന്ന് മനസ്സിലാക്കണമെന്ന് കശ്മീര്‍ ജനതയോട് ഗവര്‍ണര്‍ പറഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (38 minutes ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (50 minutes ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (56 minutes ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (1 hour ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (2 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (2 hours ago)

നടുക്കത്തിൽ രാജ്യം  (2 hours ago)

സ്വർണവില കുതിക്കുന്നു.  (2 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (3 hours ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (3 hours ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (3 hours ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (4 hours ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends