റിയാലിറ്റി ഷോയിൽ വെച്ച് ഗായികയെ ബലമായി ചുംബിച്ചു; അതിന് ശേഷം നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി പ്രമുഖ ഗായകൻ; സംഭവം കൂടുതൽ വിവാദങ്ങളിലേക്ക്?
യുവ ഗായികയെ റിയാലിറ്റി ഷോയിൽ വെച്ച് ബലമായി ചുംബിച്ച സംഭവം വിവാദത്തിലേക്ക്.സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന സംഗീത പരിപാടിയായ ഇന്‍ഡ്യന്‍ ഐഡല്‍ 11 ഷോയ്ക്കിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. റിയാലിറ്റി ഷോയിൽ അതിഥിയായി വന്നതായിരുന്നു ഗായിക നേഹ. ഷോയ്ക്കിടെ തന്റെ കയ്യിൽ നിന്ന് ഒരു ഉപഹാരം സ്വീകരിക്കണമെന്ന് മത്സരാർത്ഥി നേഹയോട് ആവശ്യപ്പെട്ടു. ഇയാളുടെ അഭ്യര്‍ത്ഥന പ്രകാരം ഉപഹാരം സ്വീകരിക്കാൻ എത്തിയ ഗായികയെ കടന്നുപിടിച്ചായിരുന്നു ചുംബനം. എന്നാൽ ഇപ്പോൾ ഈ സംഭവത്തോട് പ്രതികരിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്ലാനി. റിയാലിറ്റി ഷോയുടെ വിധി കർത്താവായിരുന്നു വിശാൽ. ട്വിറ്ററിലൂടെയാണ് പ്രതികരണവുമായി എത്തിയത്.
സംഭവം നടന്നതിന് ശേഷം പോലീസിൽ വിവരം അറിയിക്കാമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നുള്ള നിലപാടായിരുന്നു നേഹയ്ക്ക്. ഇയാൾക്ക് ഒരു മനസിക വിദഗ്ധന്റെ സഹായം ആവശ്യമാണ്. അതിന് വേണ്ടിയുളള എല്ലാ സഹായവും തങ്ങൾ ചെയ്തു കൊടുക്കുമെന്നും വിശാൽ പറഞ്ഞു. മത്സരാർഥിയുടെ ഈ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നേഹ വേദി വിടുകയായിരുന്നു. മത്സരാർത്ഥി ചുബിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഭവം വിവാദമായിട്ടുണ്ട്. ഒരു വ്യക്തിയെ അയാളുടെ സമ്മതമില്ലാതെ ചുംബിക്കുന്നത് ശിക്ഷാർഹമാണെന്നാണ് പലരുടെയും അഭിപ്രായം. സംഗീത സംവിധായകന് അനു മാല്ലിക്കും ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ വിശാല്‍ ദഡ്ലാനിയായും നേഹയ്ക്കൊപ്പം പരിപാടിയില്‍ ജഡ്ജിയായി എത്തിയത് .
https://www.facebook.com/Malayalivartha