ഇന്ത്യയുടെ ദീപാവലി മധുരപലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിക്കില്ലെന്നും ദീപാവലി മധുര പലഹാര കൈമാറ്റം വേണ്ടെന്നും പാകിസ്ഥാൻ

ഇന്ത്യയുടെ ദീപാവലി മധുരപലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിക്കില്ലെന്നും ദീപാവലി മധുര പലഹാര കൈമാറ്റം വേണ്ടെന്നും പാകിസ്ഥാൻ. അതിർത്തിയിൽ സംഘർഷങ്ങൾ രൂക്ഷമായതാണ് മധുരം സ്വീകരിക്കുന്നതിൽ നിന്ന് പാകിസ്ഥാനെ പിൻവലിപ്പിച്ചത്.
കാലങ്ങളായി തുടര്‍ന്നു വരുന്ന ദീപാവലി മധുര-സമ്മാന കൈമാറ്റം വേണ്ടെന്ന് പാക്കിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും അതിർത്തി കാവൽക്കാരായ റേഞ്ചേഴ്സുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
ദീപാവലി പോലുള്ള ഉത്സവ അവസരങ്ങളിൽ പാക് സർക്കാർ ഓഫീസുകൾക്കും ഏജൻസികൾക്കും ഇന്ത്യയില്‍ നിന്നും മധുരപലഹാരങ്ങൾ അയക്കുന്നത് പതിവായിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനയച്ച മധുര പലഹാരങ്ങൾ ആദ്യം സ്വീകരിച്ച ഐഎസ്ഐ പിന്നീട് അവ മടക്കി നൽകുകയായിരുന്നു. എന്നാൽ
ഈ ദീപാവലിയ്ക്ക് അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്‌എഫും പാക്കിസ്ഥാൻ റേഞ്ചേഴ്സും തമ്മിലും മധുരപലഹാരങ്ങള്‍ കൈമാറാന്‍ സാധ്യതയില്ല.
പാകിസ്ഥാൻ അതിർത്തിയിൽ കാവൽ സേനയായ പാക് റേഞ്ചർമാരും കറുത്തവസ്ത്രങ്ങളും തലപ്പാവും പതാക താഴ്ത്തൽ ചടങ്ങുകൾ ദിവസവും നടക്കുന്നുണ്ടെന്നും എന്നാൽ സമ്മാനങ്ങൾ സ്വീകരിക്കില്ലെന്നും പാക് വൃത്തങ്ങൾ വ്യക്തമാക്കി. അതിർത്തിയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതാണ് മധുരം സ്വീകരിക്കുന്നതിൽ നിന്ന് പാകിസ്ഥാനെ പിൻവലിപ്പിച്ചത്.
നേരത്തേ ഈദിനോടനുബന്ധിച്ചും കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചും ഇന്ത്യൻ സൈനികരിൽ നിന്ന് മധുരപലഹാരം പാകിസ്ഥാൻ റേഞ്ചർമാർ സ്വീകരിച്ചിരുന്നില്ല. അന്ന് ഇന്ത്യൻ ജവാൻ നൽകിയ മധുരപലഹാരം സ്വീകരിയ്ക്കാൻ പാക് പട്ടാളക്കാരൻ തയ്യാറായില്ല.. ആശംസകൾ കൈമാറുന്ന പതിവും ഉണ്ടായില്ലെന്നായിരുന്നു റിപ്പോർട്ട്
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം രൂക്ഷമാണ്. അതിർത്തി പ്രദേശത്ത് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് നിരന്തരമായി വെടിനിറുത്തൽ കരാർ ലംഘനങ്ങൾ തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.
തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന് പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. കശ്മീരിൽ പാക് വെടിവെപ്പിൽ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു . ഇതിനു ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു
അതിനിടെ രാജ്യത്തെ കരസേന,റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഉണ്ടായതിനെ തുടർന്ന് ഡല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha