സഹോദരിയുടെ നഗ്‌നത 'ലൈവ്' ആയി കാമുകനു കാണിച്ച യുവതി അറസ്റ്റില്‍

വിവാഹിതനായ കാമുകനു വേണ്ടി സഹോദരിയുടെ നഗ്‌നദൃശ്യങ്ങള്‍ ലൈവായി കാണിച്ച ഇരുപത്തിയഞ്ചുകാരിയെ മുംബൈ അഗ്രിപ്പാഡ പൊലീസ്്്്് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കുളയില്‍ നിന്നുള്ള ഇരുപതുകാരിയാണു സഹോദരിക്കും കാമുകന്‍ ദിനേശ് മരയ്യയ്ക്കുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ സഹോദരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ലൈവായി കാമുകനു വിഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു സഹോദരിയുടെ ദൃശ്യങ്ങളും കാണിച്ചു കൊടുത്തത്.
യുവാവ് വിഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്ത് അതു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചു കൊടുത്തു. സഹോദരിയുടെ നഗ്‌നചിത്രങ്ങളെടുത്ത് അയച്ചു തരണമെന്ന് ദിനേശ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനു പകരമായി യുവതിയെ വിവാഹം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. ചിത്രങ്ങള്‍ അയച്ചില്ലെങ്കില്‍ വിവാഹം ചെയ്യില്ലെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണു നഗ്‌നചിത്രം പ്രചരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
നവരാത്രി ആഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടിയും ദിനേശുമായി വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണു ഇയാള്‍ യുവതിയെ സ്വാധീനിച്ച് ഇത്തരമൊരു നീക്കം നടത്തിയത്. ബൈക്കുളയില്‍ തന്നെ താമസിക്കുന്ന ദിനേശിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇയാളുമായുള്ള ബന്ധത്തില്‍ യുവതിയുടെ അമ്മയ്ക്കും എതിര്‍പ്പുണ്ടായിരുന്നു.
മൊബൈലില്‍ ചിത്രങ്ങള്‍ കണ്ട ദിനേശിന്റെ ഭാര്യയും ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. വിഡിയോ കോള്‍ ദൃശ്യങ്ങളാണെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്നു വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണു യുവതി സത്യം പറഞ്ഞത്. യുവതിക്കും കാമുകനുമെതിരെ ഐടി ആക്ട് പ്രകാരം ഉള്‍പ്പെടെയാണു കേസ്. യുവതിക്ക് ജാമ്യം ലഭിച്ചെങ്കിലും കാമുകന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha