കാര്‍ പുഴയിലേക്ക് മറിഞ്ഞു, കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ കുഞ്ഞ് പുഴയില്‍ തന്നെ വീണു, ഒടുവില്‍ എല്ലാം ശുഭം
മധ്യപ്രദേശിലെ നിവാരി ജില്ലയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെ ഒരു കാര്‍ പുഴയിലേക്ക് മറിഞ്ഞു.
അപകടത്തിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും രക്ഷപെടുത്തി.
വീതി കുറഞ്ഞ പാലത്തിലൂടെ എതിര്‍ദിശകളിലേയ്ക്ക് പോകുകയായിരുന്നു കാറും ഓട്ടോറിക്ഷയും. ഓട്ടോറിക്ഷയുടെ ഒരു ഭാഗത്ത് കാര്‍ ചെറുതായി ഒന്നുരസി. വന്‍ ആഘാതം ഒഴിവാക്കാന്‍ പെട്ടെന്ന് വെട്ടിതിരിച്ച കാര്‍ പുഴയിലേക്ക് പതിച്ചു. മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്ന് രണ്ടുപേര്‍ സാഹസികമായി പുറത്തേക്കുവരുന്നത് വിഡിയോയില്‍ കാണാം. കാറിലുണ്ടായിരുന്നു കുട്ടിയെ പുറത്തേക്കെടുത്ത ശേഷം പാലത്തില്‍ നിന്നിരുന്ന ഒരാളുടെ കയ്യിലേക്ക് എറിഞ്ഞു.
നിര്‍ഭാഗ്യവശാല്‍ കുഞ്ഞ് പുഴയില്‍ത്തന്നെ വീണു. ഉടന്‍ തന്നെ പാലത്തില്‍ നിന്നയാള്‍ എടുത്തുചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി. പിന്നാലെ കാറിനുള്ളിലുണ്ടായിരുന്ന അഞ്ചുപേരെയും രക്ഷപെടുത്തി. അതിനിടെ അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ സ്ഥലംവിടുന്നതും ദൃശ്യങ്ങളില്‍ കാണാം.
അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഓട്ടോ ഡ്രൈവറെ വിമര്‍ശിച്ചും രക്ഷപ്പെടുത്തിയവരെ പ്രശംസിച്ചും നിരവധി പേര് വിഡിയോ പങ്കുവെക്കുന്നുണ്ട്.
https://www.facebook.com/Malayalivartha