Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിള്ളയുടെ പുത്തനങ്കം; പി എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു; ഐസോള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു; മിസോറമിന്റെ പതിനഞ്ചാമത് ഗവര്‍ണർ

05 NOVEMBER 2019 12:30 PM IST
മലയാളി വാര്‍ത്ത

പി എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസോള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു. മിസോറമിന്റെ പതിനഞ്ചാമത് ഗവര്‍ണറായാണ് മുതിര്‍ന്ന ബിജെപി നേതാവുകൂടിയായ ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്

പി എസ് ശ്രീധരന്‍ പിള്ളയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്നെത്തി. ദേശീയ സെക്രട്ടറി വൈ.സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി രാധാകൃഷ്ണ മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മിസോറമിലെത്തിയ ശ്രീധരൻ പിള്ളയെ ലങ് പോയ് വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സംസ്ഥാനം സ്വീകരിച്ചത്. ഒക്ടോബര്‍ 25-നാണ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. കുമ്മനം രാജശേഖരന്‍, വക്കം പുരുഷോത്തമന്‍ എന്നിവരാണ് ഇതിന് മുന്‍പ് ഗവര്‍ണറായ മലയാളികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാവാൻ കുമ്മനം രാജശേഖരൻ രാജിവച്ച ഒഴിവിലാണ് നിയമനം. നിലവിൽ അസാം ഗവർണർ ജഗദിഷ് മുഖി മിസോറമിന്റെ അധികച്ചുമതല വഹിക്കുകയായിരുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോൽവിക്ക് തൊട്ടു പിന്നാലെയാണ്‌ ശ്രീധരൻ പിള്ളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്ന്‌ ഒഴിവാക്കിയതെന്ന പ്രത്യേകതയുണ്ട്. ശബരിമല സമരത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കാതെ പോയതോടെ ശ്രീധരൻപിള്ളയെ മാറ്റുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാലത് ഉപതിരഞ്ഞെടുപ്പ് ഫലം വരെ നീണ്ടു. പകരം ഗവർണർ സ്ഥാനം നൽകുന്നത് തികച്ചും അപ്രതീക്ഷിതമാണ്.

മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 - 14 കാലത്ത് വക്കം പുരുഷോത്തമനും 2018 - 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍മാരായിരുന്നു. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് ശ്രീധരന്‍ പിള്ള മിസോറമിലേക്ക് ഗവര്‍ണറായി പോകുന്നത്.
2018 ൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി കേന്ദ്ര സർക്കാർ നിയമിക്കുന്നത്. 2018 മെയ് 29 ന് ചുമതലയേറ്റ അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2019 മാർച്ച് എട്ടിനാണ് പദവി രാജിവെക്കുന്നത്.

2011 സെപ്റ്റംബർ 2 മുതൽ 2014 ജൂലൈ 6 വരെയായിരുന്നു കേരളത്തിലെ മുൻ മന്ത്രികൂടിയായ വക്കം പുരുഷോത്തമൻ മിസോറമിന്‍റെ ഗവർണർ സ്ഥാനത്തുണ്ടായിരുന്നത്. തന്നോട് ആലോചിക്കാതെ മോദി സർക്കാർ നാഗാലാഡിലേക്ക് സ്ഥലം മാറ്റിയതിനെത്തുടർന്ന് ഇദ്ദേഹം ഗവർണർ പദവി രാജിവെക്കുകയായിരുന്നു. ഇവരുടെ പിൻഗാമിയായാണ് ശ്രീധരൻ പിള്ള മിസോറമിലെത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (9 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (10 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (20 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (29 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (30 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (42 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (59 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends