Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...


ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

രാഹുലിന്റെയും കുടുംബത്തിന്റെയും യാത്ര കയ്യോടെ പൊക്കി ; 2015- 2019 എന്നീ വർഷങ്ങളിൽ ഡൽഹിയിൽ മാത്രം ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കി രാഹുൽ യാത്ര ചെയ്തു; കിട്ടിയത് മുട്ടൻ പണി

09 NOVEMBER 2019 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

അസം സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ പക്കൽ നിന്ന് ഒരു കോടിരൂപയും സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും പിടിച്ചെടുത്തു; ആറ് മാസമായി പരാതിയെ തുടർന്ന് നിരീക്ഷണത്തിൽ ആയിരുന്നു

ഡെറാഡൂണിൽ കനത്ത മഴയിൽ കടകൾ ഒലിച്ചുപോയി, രണ്ട് പേരെ കാണാതായി; 2001 ന് ശേഷമുള്ള ഏറ്റവും മഴയുള്ള ഓഗസ്റ്റ് മാസമാണിത് ; നഗരത്തിലുടനീളം ജലനിരപ്പ് ഉയരുന്നു

റഷ്യൻ എണ്ണയ്ക്ക് മേലുള്ള ട്രംപിന്റെ താരിഫിനു ശേഷം ഇന്ത്യയും യുഎസും ആദ്യമായി ഡൽഹിയിൽ ഇന്ന് വ്യാപാര ചർച്ചകൾ നടത്തും

ഗാന്ധി കുടുംബാംഗങ്ങൾക്ക് അനുവദിച്ചു വന്ന എസ്.പി.ജി സുരക്ഷ പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തിനു ശേഷം എസ്.പി.ജി സുരക്ഷ നൽകി വന്നിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി,​ രാഹുൽ ഗാന്ധി എം.പി,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമാണ് ഇനി തുടരുക.

എന്നാൽ ഇതേപ്പറ്റി നെഹ്രുകുടുംബം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ് എന്നുമായിരിക്കുന്നു നിലപാട്. എന്നാൽ,​ സുരക്ഷയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ അവലോകനം ചെയ്ത ശേഷമാണ് നടപടിയെടുത്തതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് 3000ത്തോളം വരുന്ന എസ്.പി.ജി ഉദ്യോഗസ്ഥരുടെ സുരക്ഷ ലഭ്യമാകുക.

ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കൾ എസ്.പി.ജി സുരക്ഷ നിരവധി തവണ ലംഘിച്ചതായി പറയുന്നു. ഇതാണ് ഇവർക്കു നൽകിപ്പോന്ന സുരക്ഷ പിൻവലിക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്ക് ഇവർ തടസം നിന്നുവെന്നും എസ്.പി.ജി യുടെ സുഗമമായ പ്രവർത്തനങ്ങൾ ലംഘിച്ചുവെന്നും വാദങ്ങളുണ്ട്. 2015- 2019 എന്നീ വർഷങ്ങളിൽ ഡൽഹിയിൽ മാത്രം ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കി രാഹുൽ യാത്ര ചെയ്തു. മിക്കപ്പോഴും ഇത്തരം വാഹനം രാഹുൽ നിരസിക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 250ാളം യാത്ര ഇത്തരത്തിൽ ഡൽഹിക്ക് പുറത്തും നടത്തി. ഇതുസംബന്ധിച്ച് 2017ൽ ഗുജറാത്തിൽ നടന്ന ഒരു സംഭവം സർക്കാർ വൃത്തങ്ങൾ ഉയർത്തിക്കാട്ടി. അന്ന് ഗുജറാത്തിൽ രാഹുൽ ഗാന്ധി ഈ നിർദ്ദേശങ്ങൾ ലംഘിച്ച് ബുള്ളറ്റ് പ്രൂഫ് സൗകര്യമില്ലാത്ത വാഹനത്തിൽ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിനു നേരെ കല്ലേറ് ഉണ്ടാവുകയും ഒരു എസ്.പി.ജി ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോണിയഗാന്ധിക്കെതിരെയും പ്രിയങ്കയ്ക്കെതിരെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുവരും ഒരേ കാലയളവിൽ 389 തവണ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതായും രേഖകളുണ്ട്. രാഹുലിന്റെ വിദാശയാത്രകൾക്കിടയിലും സുരക്ഷയിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 1991 മുതൽ രാഹുൽ നടത്തിയ 156 വിദേശ യാത്രകളിൽ 143ലും എസ്.പി.ജി സുരക്ഷ ഒഴിവാക്കിയായിരുന്നു യാത്ര. 143 സ്ഥലങ്ങളിലും 11 മണിക്കൂറുകളോളം എസ്.പി.ജി ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു സന്ദർശനങ്ങൾ.

1985ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സ്വന്തം സുരക്ഷസൈനികർ തന്നെ വെടിവച്ച് കൊന്നതിനു ശേഷമാണ് എസ്.പി.ജി സുരക്ഷ ആരംഭിച്ചത്. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 10 വർഷത്തേക്ക് സുരക്ഷ നൽകുന്നതിനായി എസ്.പി.ജി നിയമത്തിൽ ഭേദഗതി വരുത്തി. തുടർന്ന് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിയമത്തിൽ ഭേദഗതി വരുത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ എസ്.പി.ജി സുരക്ഷ ഇക്കഴിഞ്ഞ ആഗസ്റ്റിൽ സർക്കാർ പിൻവലിച്ചിരുന്നു. പ്രധാനമന്ത്രിമാരായ എച്ച്.ഡി ഗേവഗൗഡ,​ വി.പി സിംഗ് എന്നിവരുടെയും സുരക്ഷ പിൻവലിച്ചിരുന്നു.

ഗാന്ധികുടുംബത്തിന് എസ്‍പിജി സുരക്ഷ നല്‍കുന്നതിനെതിരെ ബിജെപിയുടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ വരെ ഇന്ത്യയില്‍നിന്ന് ആദ്യം പോകുന്ന വിദേശരാജ്യം വരെ മാത്രമേ എസ്പിജി കമാന്‍ഡോകള്‍ ഇവരെ അനുഗമിച്ചിരുന്നുള്ളു. അവിടെനിന്നു മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ സ്വകാര്യത ചൂണ്ടിക്കാട്ടി കമാന്‍ഡോകളെ ഒപ്പം കൂട്ടാതെ മടക്കി അയച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (14 minutes ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (23 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (28 minutes ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (35 minutes ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (41 minutes ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (50 minutes ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (53 minutes ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (58 minutes ago)

കുതിച്ച് സ്വർണവില  (1 hour ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (1 hour ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (2 hours ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (2 hours ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (2 hours ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (3 hours ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (3 hours ago)

Malayali Vartha Recommends