Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

പാകിസ്ഥാന്റെ പുതിയ അടവ്; ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പ്രതിമ പാകിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധ സ്മാരക മ്യൂസിയത്തില്‍

11 NOVEMBER 2019 01:22 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരെ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പ്രതിമ പാകിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധ സ്മാരക മ്യൂസിയത്തില്‍ സ്ഥാപിച്ചുകൊണ്ടാണ് പുതിയ നടപടി.

പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് വാര്‍ത്തയും ചിത്രവും പുറത്ത് വിട്ടത്. വ്യോമസേനയിലെ ധീരന്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഒരു കപ്പ് ചായ കൂടി കൈയ്യില്‍ കൊടുത്തിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ലോധി പറഞ്ഞു.

ഫെബ്രുവരിയില്‍ പാകിസ്ഥാന്റെ പിടിയിലായപ്പോള്‍ ചായ കുടിക്കുന്ന അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. അതില്‍ പട്ടാളക്കാരുടെ ചോദ്യത്തിന് 'ചായ നല്ലതാണ് നന്ദി ' എന്ന് മറുപടി പറയുന്നത് കാണാം. വര്‍ധമാന്റെ തൊട്ടടുത്തു തന്നെ ചായ കപ്പും മ്യൂസിയത്തില്‍ വെച്ചിട്ടുണ്ട്. ഒപ്പം ഒരു പാകിസ്ഥാന്‍ പട്ടാളക്കാരന്റെ പ്രതിമയും.

അരികില്‍ ഒരു ചായക്കപ്പ്, തൊട്ടടുത്ത് പാക് സൈനികന്‍, അതേ വസ്ത്രങ്ങള്‍ ഉള്‍പ്പടെയാണ് പ്രതിമ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഗ്ലാസ് കൂടാരത്തിനുള്ളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന്‍ വര്‍ദ്ധമാന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ അഭിനന്ദന്‍ പാക് പിടിയിലാവുകയും ചെയ്തു. മൂന്ന് ദിവസത്തിനു ശേഷമാണ് അദ്ദേഹം മോചിതനായത്.

നേരത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടെ അഭിനന്ദനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പാക് ചാനലുകളില്‍ പരസ്യം സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പാക് വ്യോമസേനയുടെ തടവറയില്‍ ഉള്ളപ്പോള്‍ എടുത്ത വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു മോശം പരാമര്‍ശം നടത്തിയത്.

ഫെബ്രുവരിയില്‍ ബലാക്കോട്ടില്‍ നടന്ന ആക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ടിരുന്നു. പടിയിലാകുന്നതിനു മുമ്ബ് പാകിസ്ഥാന്റെ F-16 വിമാനത്തെ അഭിനന്ദന്‍ വെടിവെച്ച്‌ വീഴ്ത്തിയിരുന്നു. പാക് സേനയോട് ധീരമായി നടത്തിയ പ്രതികരണങ്ങളെ വികലമായി ചിത്രീകരിച്ചാണ് ചാനല്‍ പുറത്ത് വിട്ടത്.

ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനേയും കളി തന്ത്രങ്ങളേയും ചോദിക്കുമ്ബോള്‍ അയാം സോറി, അക്കാര്യം പറയാന്‍ തനിക്ക് അനുമതിയില്ല. പാക് സൈന്യം ചോദ്യം ചെയ്യുന്നതിനിടെ അഭിനന്ദന്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ചായ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ചായ നല്ലതായിരുന്നുവെന്ന മറുപടിയുമാണ് പരസ്യക്കാര്‍ ഉപയോഗിച്ചത്.

പാക് പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്‍ മാര്‍ച്ച്‌ ഒന്നിനാണ് വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ തരികെ എത്തിയത്. വ്യോമസേനയുടെ വലിയ ഒരു സംഘമാണ് അഭിനന്ദനെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ എത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (5 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (5 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (5 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (6 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (7 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (9 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (9 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (9 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (9 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (10 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (10 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (10 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (11 hours ago)

Malayali Vartha Recommends