ജെ എൻയുവിൽ പ്രതിഷേധം; പോലീസ് ബാരിക്കേഡുകൾ തകർത്തെറിഞ്ഞ് വിദ്യാർത്ഥികൾ; പ്രതിഷേധം ഉപ രാഷ്ടപതി കോളേജിൽ എത്താനിരിക്കവെ
ജെ എൻയു കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജ് ഫീസ്വർധിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കോളേജ് അധികൃതർ ചർച്ചയ്ക്ക് തയ്യറാകുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപണം ഉയർത്തി. ഫീസ് വർധിപ്പിച്ചതിരെ നടത്തിയ സമരം സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു. പോലീസ് ബാരിക്കേഡുകൾ തകർക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു. ബിരുദാനന്തര ചടങ്ങിൽ ഉപ രാഷ്ടപതി വെങ്കയ്യ നായിഡു പങ്കെടുക്കാൻ ഇരിക്കവെയാണ് ഈ പ്രതിഷേധം ശക്തമാകുന്നത്. പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.
https://www.facebook.com/Malayalivartha