തെലുങ്കാനയില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്... ട്രയിനുകള്‍ക്ക് വേഗം കുറവായിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി
തെലുങ്കാനയില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ തെലുങ്കാനയിലെ കച്ചെഗുഡ റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. എംഎംടിഎസ് ട്രെയിനും ഇന്റര്‍സിറ്റി എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്.
റെയില്‍വെ സ്റ്റേഷന് പരിധിയിലായതിനാല്‍ ട്രെയിനുകള്‍ക്ക് വേഗം കുറവായിരുന്നു. അതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകള്‍ പാളം തെറ്റി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha