Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ലക്‌നൗ-ഡല്‍ഹി തേജസ് എക്‌സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തില്‍തന്നെ മികച്ച ലാഭമുണ്ടാക്കിയത്

11 NOVEMBER 2019 05:55 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ലക്‌നൗ-ഡല്‍ഹി തേജസ് എക്‌സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തില്‍തന്നെ മികച്ച ലാഭമുണ്ടാക്കിയത്.

ഒക്ടോബര്‍ അഞ്ചിന് ഓടിത്തുടങ്ങിയ ലക്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസാണ് ഒക്ടോബര്‍ 28 നുള്ള കണക്കുപ്രകാരം 21 ദിവസം കൊണ്ട് മികച്ച ലാഭമുണ്ടാക്കിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ കീഴിലുള്ള ട്രെയിന്‍ ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഓരോ ദിവസവും ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചെലവ്. ടിക്കറ്റിനത്തില്‍ 17.50 ലക്ഷം രൂപ ശരാശരി പ്രതിദിന വരുമാനമുണ്ട്. 80-85 ശതമാനം സീറ്റുകളും നിറയുന്നു.

യാത്രയോടൊപ്പം 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്, ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം, ഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങള്‍ തേജസ് എക്‌സ്പ്രസ് യാത്രയ്ക്ക് ഐആര്‍ടിസി ഉറപ്പുനല്‍കുന്നുണ്ട്. ട്രെയിന്‍ വൈകിയാല്‍ മണിക്കൂറിനു 100 രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നാണു റെയില്‍വേയുടെ പ്രഖ്യാപനം. രണ്ടു മണിക്കൂറിലേറെ വൈകിയാല്‍ നഷ്ടപരിഹാരം 250 രൂപയായി വര്‍ധിക്കും

ഒക്‌ടോബര്‍ 19നു ട്രെയിന്‍ വൈകിയതിനെത്തുടര്‍ന്നു ഓരോ യാത്രക്കാരനും 250 രൂപ വീതം റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മൂന്നു മണിക്കൂറിലധികം ട്രെയിന്‍ വൈകിയതിന് ഇരു റൂട്ടിലുമായി 950 യാത്രക്കാര്‍ക്കായി 1.62 ലക്ഷം രൂപയാണു റെയില്‍വേ പ്രഖ്യാപിച്ചത്.

6.15 മണിക്കൂറാണു തേജസിന്റെ യാത്രാ സമയം. ലക്‌നൗവില്‍നിന്ന് രാവിലെ 6.10നു പുറപ്പെടുന്ന തേജസ് ഉച്ചയ്ക്ക് 12.25നു ഡല്‍ഹിയിലെത്തും. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നു 19നു രാവിലെ 9.55നാണു ട്രെയിന്‍ പുറപ്പെട്ടത്. ഡല്‍ഹിയിലെത്തിയതു വൈകിട്ട് 3.40നും. തിരികെ വൈകിട്ട് 3.35നു പുറപ്പെട്ട് 10.05ന് ലക്‌നൗവിലേത്തേണ്ട തേജസിന് 5.30നാണു യാത്ര ആരംഭിക്കാനായത്. ലക്‌നൗവില്‍ എത്തിയതാകട്ടെ രാത്രി 11.30നും. ഇതിനെത്തുടർന്നാണ് യാത്രക്കാർക്ക് നഷ്ട പരിഹാരം നൽകിയത്

ലോകോത്തര നിലവാരമുള്ള 50 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാനും സ്വകാര്യ പാസഞ്ചര്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 150 ട്രെയിനുകള്‍ ഓടിക്കാനും അവസരമൊരുക്കുന്നതിന് റെയില്‍വേ തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് തേജസ് എക്സ്പ്രസ്.

മികച്ച നിലവാരത്തിലുള്ള കോച്ചുകളാണു തേജസ് ട്രെയിനിലേത്. സിസിടിവി, എല്‍ഇഡി ടിവി, ബയോ ടോയ്‌ലറ്റ്, റീഡിങ് പോയിന്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങിയ സൗകര്യങ്ങളും ട്രെയിനിലുണ്ട്. ചായയും കാപ്പിയും വെന്‍ഡിങ് മെഷീനുകള്‍ വഴി സൗജന്യമാണ്. കുടിവെള്ളവും നല്‍കുന്നുണ്ട്

ലഖ്നൗ-ഡല്‍ഹി റൂട്ടിനു പിന്നാലെ ബോംബെ-അഹമ്മദാബാദ് റൂട്ടിലും തേജസ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. തല്‍ക്കാല്‍ നിരക്കിനെക്കാള്‍ 25 ശതമാനം അധികമാണ് സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവ് ഉള്‍പ്പെടെയുള്ള യാത്രാസൗജന്യങ്ങളൊന്നും ആഡംബര ട്രെയിനായ തേജസിലില്ല.

ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തേജസ് എക്‌സ്പ്രസ് ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലെത്തും. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും.

3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്‌നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെ സമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗാസിയാബാദിലുമാണ് വണ്ടിക്ക് സ്‌റ്റോപ്പുള്ളത്. മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ ട്രെയ്‌നില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (8 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (8 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (8 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (8 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (8 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (9 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (9 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (9 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (9 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (10 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (10 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (10 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (11 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (11 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (11 hours ago)

Malayali Vartha Recommends