പരീക്ഷ എഴുതാനെത്തിയ യുവതിയെ ഹോട്ടല്‍ മുറി എടുത്ത് ബന്ധു പീഡിപ്പിച്ചതായി പരാതി, യുവാവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി
പരീക്ഷ എഴുതാന്‍ കൂട്ടുവന്ന ബന്ധു ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണു പരാതിയുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ ഇരുപത്തിരണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരീക്ഷയെഴുതാനാണ് മഹേന്ദ്രഗഡില്നിന്നു യുവതി ഗുരുഗ്രാമിലെത്തിയത്. എന്നാല്‍ ഇവിടെ എത്തിയപ്പോഴാണ് പരീക്ഷ മാറ്റിവച്ചതായി അറിയുന്നത്.
അപ്പോഴാണ് പരീക്ഷാകേന്ദ്രത്തില്‍ വെച്ച് അകന്ന ബന്ധുവായ യുവാവിനെ കണ്ടുമുട്ടുന്നത്.പരീക്ഷ മാറ്റിവെച്ചതിനാല്‍ യുവാവിന്റെ നിര്‍ബന്ധത്തില്‍ ഇരുവരും ചേര്‍ന്ന് ഒരു ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്ന് രാത്രിയില്‍ യുവതി ഉറങ്ങിക്കിടക്കുന്ന സമയത്ത് യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.പീഡനവിവരം പുറത്തുപറഞ്ഞാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു.
രണ്ടു ദിവസത്തിനുശേഷമായിരുന്നു പരീക്ഷ പുനര്‍നിര്‍ണയിച്ചിരുന്നത്. ഇത് എഴുതിയശേഷം യുവതി വീട്ടിലേക്കു മടങ്ങി. കുറച്ചു ദിവസങ്ങള്‍ക്കുശേഷം മാനസിക സംഘര്‍ഷം രൂക്ഷമായതോടെ പോലീസിനെ സമീപിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവം നടന്ന് രണ്ടു മാസത്തിനുശേഷമാണു യുവതി പോലീസില്‍ പരാതിപ്പെടുന്നത്. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha