ബി ടെക് വിദ്യാര്‍ത്ഥിനി സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മരിച്ചു
ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ബിടെക് വിദ്യാര്‍ത്ഥിനി സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കനാലില്‍ വീണ് മരിച്ചു. ആന്ധ്രാപ്രദേശിലാണ് ദാരുണ സംഭവം ഉണ്ടായത്. ആദിലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനിയാണ് മരണപ്പെട്ടത്.
ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് കനാല്‍ ബണ്ടില്‍ ഇറങ്ങി സെല്‍ഫി എടുക്കുന്നതിനിടെ ആദിലക്ഷ്മിയും സുഹൃത്തായ മുകേഷും കാല്‍വഴുതി കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇരുവരുടെയും കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുകേഷിനെ രക്ഷപ്പെടുത്തി. എന്നാല്‍ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ആദിലക്ഷ്മിയെ കണ്ടെത്താനായത്. ആശുപത്രയിലേക്ക് കൊണ്ടുപോകും വഴി ആദിലക്ഷ്മി മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha