വെള്ള വസ്ത്രം ധരിച്ച് മുടി മുന്നോട്ടിട്ട് നിനച്ചിരിക്കാതെ മുന്നിൽ ചാടി വീഴും; പ്രേത ശല്യം സഹിക്ക വയ്യാതെ യാത്രക്കാർ ഒടുവിൽ പോലീസിൽ പരാതി നൽകി; പോലീസ് പ്രേതങ്ങളെ കയ്യോടെ പൊക്കിയപ്പോൾ എല്ലാവരും ഞെട്ടി
വെള്ള വസ്ത്രം ധരിച്ച് മുടി മുന്നോട്ടിട്ട് ആളുകൾക്ക് മുന്നിലേക്ക് ചാടിവീഴും. രാത്രിയിൽ പ്രേത രൂപങ്ങളെ കണ്ട് ബെംഗളുരു നഗരത്തിലുള്ളവർ ഞെട്ടിത്തരിച്ചു. ഒടുവിൽ പ്രേതങ്ങളെ പോലീസ് കുടുക്കി. യുവാക്കളുടെ അതിരുവിട്ട തമാശ പ്രേതങ്ങളെ പുനരാവിഷ്കരിച്ചായിരുന്നു യുവാക്കൾ നടത്തിയത്. രാത്രി യാത്ര ചെയ്യുന്നവരെ ഈ രൂപത്തിലെത്തി പേടിപ്പിക്കുകയായിരുന്നു . ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യെശ്വന്ത്പൂരിലെ ഷാരിഫ്നഗറിലാണ് യുവാക്കൾ പേടിപ്പിക്കാനിറങ്ങിയത്.
വെള്ള വസ്ത്രം ധരിച്ച് മുടി മുന്നോട്ടിട്ട് ആളുകൾക്ക് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു ഇവർ. ഓട്ടോറിക്ഷ ഡ്രൈവർമാരും ഭിക്ഷക്കാരുമാണ് കൂടുതലും ഇവരുടെ ഇരയായത്. തുടർന്ന് ഓട്ടോ ഡ്രൈവറായ ഷാൻ കാലിക്(20) ആണ് പൊലീസില്‍ പരാതി നൽകി. റോഡില്‍ പ്രേതങ്ങളുണ്ടെന്നായിരുന്നു ഷാൻ നൽകിയ പരാതി. പിന്നാലെ നിരവധി പരാതികൾ വന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു പ്രതികളെ പിടിച്ചത്. ഷാൻ നല്ലിക്(22), നിവേദ് (20), സജീൽ മുഹമ്മദ് (21), മുഹമ്മദ് അഖ്യൂബ്(20), സാഖിബ്(20), സയിദ് നബീൽ(20), യൂസഫ് അഹമ്മദ് എന്നിവരാണ് ഇത്തരത്തിൽ ജനങ്ങളെ പേടിപ്പിച്ച് കൊണ്ടിരുന്നത്.
https://www.facebook.com/Malayalivartha